വൈദ്യശാസ്‌ത്രരംഗത്ത് സ്വകാര്യ സംരംഭകരെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു. എറണാകുളം മെഡിക്കൽ ട്രസ്‌റ്റിന്റെ പുതിയ ബ്ലോക്ക് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ചികിത്സയ്‌ക്ക് അന്യനാടുകളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം മാറ്റിയെടുക്കാൻ കഴിഞ്ഞത് സംസ്ഥാനത്തെ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുപുറംഃ സ്വകാര്യ ആശുപത്രിക്കാർക്ക് ഓരോ അറക്കവാളും കൂടി കൊടുത്താൽ അടിപൊളിയായി. ജനം കഴുത്തു നീട്ടി കൊടുത്താൽ മതിയാകും. ബാക്കികാര്യം സ്വകാര്യക്കാർ നോക്കിക്കൊളളും. ഇതൊക്കെ ഉദ്‌ഘാടനം ചെയ്യുമ്പോൾ ഇങ്ങിനെയൊക്കെ പറയാമെങ്കിലും മനസ്സു തുറന്ന് ദരിദ്രനാരായണൻമാരുടെ മുഖത്തേയ്‌ക്കൊന്നു നോക്കണേ മുഖ്യമന്ത്രി.
Generated from archived content: news1_dece7_05.html