പ്രവർത്തനശൈലി മാറ്റിയില്ലെങ്കിൽ കോൺഗ്രസ്‌ ചവറ്റുകുട്ടയിൽഃ ചെന്നിത്തല

പ്രവർത്തനശൈലി മാറ്റിയില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസും നേതാക്കളും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക്‌ എറിയപ്പെടുമെന്ന്‌ എ.ഐ.സി.സി ജനറൽ സെക്രട്ടറി രമേശ്‌ ചെന്നിത്തല പറഞ്ഞു. കോൺഗ്രസിനു പുതിയ അജണ്ട വേണമെന്നും ജനാഭിലാഷങ്ങൾക്കനുസരിച്ച്‌ പ്രവർത്തനശൈലി മാറ്റണമെന്നും രമേശ്‌ പറഞ്ഞു. എറണാകുളത്ത്‌ മുൻ കേന്ദ്രമന്ത്രി എ.സി.ജോർജിന്റെ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു രമേശ്‌ ചെന്നിത്തല.

മറുപുറംഃ- ചരിത്രത്തിന്റെ ചവറ്റുകുട്ടയെന്നു പറഞ്ഞതുതന്നെ ഇത്തിരി കൂടിപ്പോയില്ലേ. ഈ ചവറ്റുകുട്ടയ്‌ക്കുമുണ്ടല്ലോ ഒരു അന്തസ്‌. അതിന്റെകൂടി പേര്‌ ചീത്തയാക്കണോ ചെന്നിത്തലേ….കോൺഗ്രസിന്റെ പോക്ക്‌ ഇത്തരത്തിലാണെങ്കിൽ ജനങ്ങൾ നേതാക്കളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലൊന്നും ഇടാൻ കാത്തുനില്‌ക്കില്ല. ചീഞ്ഞുനാറിയ വല്ല ഓടയിലും മുക്കിയെടുക്കും….

Generated from archived content: news1_dec9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here