വെളളാപ്പളളി സവർണശിവനെ പ്രതിഷ്‌ഠിക്കാൻ ശ്രമിക്കുന്നുഃ രാഹുലൻ

എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ അവതരിപ്പിച്ച ഹിന്ദുഐക്യ പ്രമേയം ദളിത്‌-പിന്നോക്കക്കാരുടെയും ശ്രീനാരായണീയരുടെയും ഹൃദയത്തിൽ സവർണശിവനെ പ്രതിഷ്‌ഠിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ യോഗം മുൻപ്രസിഡന്റ്‌ ഡോ.കെ.കെ.രാഹുലൻ ആരോപിച്ചു. ചാതുർവർണ്ണ്യത്തിനെതിരെ ആഞ്ഞടിച്ചാണ്‌ ശ്രീനാരായണഗുരു പിന്നോക്കവിഭാഗങ്ങളുടെ കൂട്ടായ്‌മ വളർത്തിയത്‌. ഗുരു ഉയർത്തിയ സാമൂഹിക, ആദ്ധ്യാത്മിക വിപ്ലവങ്ങളുടെ തീജ്വാലയിൽ വെളളമൊഴിക്കുന്ന വെളളാപ്പളളിയുടെ പ്രമേയത്തെ ജനം വലിച്ചെറിയുമെന്നും രാഹുലൻ പറഞ്ഞു.

മറുപുറംഃ- ശ്രീനാരായണഗുരുവോ? സാമൂഹിക ആദ്ധ്യാത്മിക വിപ്ലവമോ? ഇതൊക്കെ എന്താണ്‌ രാഹുലാ….വക്കം പുരുഷോത്തമൻ, പി.കെ. നാരായണപ്പണികർ എന്നീ ആളുകളെ അറിയുമെന്നല്ലാതെ വെളളാപ്പളളിക്ക്‌ ആവശ്യമില്ലാത്തവരെക്കുറിച്ച്‌ ആലോചിച്ച്‌ നടക്കേണ്ട കാര്യമില്ല. പിന്നെ കൈയിൽ പൈസയും കുറെ കുട്ടിപ്പട്ടാളവും ഉണ്ടെങ്കിൽ ഏത്‌ സാമൂഹിക അദ്ധ്യാത്മികവിപ്ലവത്തെയും വെളുപ്പിച്ചെടുക്കാം….വിദ്യാസാഗരനെ കണ്ട്‌ തുളളല്ലേ രാഹുലാ….

Generated from archived content: news1_dec6.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here