മുസ്ലീംലീഗുമായി യാതൊരുവിധ കൂട്ടുകെട്ടും വേണ്ടെന്ന് ഇടതുമുന്നണി നേതൃയോഗം തീരുമാനിച്ചു. അവർ യു.ഡി.എഫ് വിട്ടാലും ഇടതുമുന്നണിയിൽ ഉൾപ്പെടുത്തില്ല. ലീഗ് യു.ഡി.എഫ് വിട്ടാൽ ഇടതുമുന്നണിയിൽ ചേരുമെന്ന കോൺഗ്രസിന്റെ തെറ്റിദ്ധാരണ നീക്കണമെന്ന ഇടതുമുന്നണിയിലെ ചില പാർട്ടികളുടെ ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം എടുത്തത്.
മറുപുറംഃ- വഴിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത് ആരും മടിയിൽ വയ്‌ക്കില്ലല്ലോ…. പണ്ടായിരുന്നെങ്കിൽ ഈ പാമ്പിനെ പൂച്ചക്കുഞ്ഞെന്നവണ്ണം മടിയിലിരുത്തി തലോടിയേനെ ചിലർ. അതിനുളള ആട്ടവും പാട്ടും കഴിഞ്ഞ എൽ.ഡി.എഫ് കാലത്തും കുറച്ചുനാൾക്കുമുമ്പും നാം കണ്ടതാണ്. അതുകൊണ്ടുതന്നെയാകണം ഐസ്‌ക്രീമിന്റെ മറ എൽ.ഡി.എഫ് കാലത്ത് ഉരുകാതിരുന്നത്. ദേ….ആ പെങ്കൊച്ചു കാരണം ലീഗിനെ ഇപ്പോൾ പട്ടിക്കും ചാത്തനും വേണ്ടാതായി.
Generated from archived content: news1_dec4.html