ദക്ഷിണേന്ത്യൻ തീരങ്ങളിൽ ജനങ്ങളിൽ വീണ്ടും പരിഭ്രാന്തി പരത്തിയ ‘സുനാമി മുന്നറിയിപ്പ്’ വ്യാജമായിരുന്നുവെന്ന ആക്ഷേപത്തെ ചൊല്ലി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ശാസ്‌ത്രസാങ്കേതിക മന്ത്രാലയവും തമ്മിൽ ഇടഞ്ഞു. ഒരു അമേരിക്കൻ വെബ്‌സൈറ്റിൽ കണ്ട വിവരത്തെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നല്‌കിയത്. ഇതോടെ പതിനായിരങ്ങളാണ് പരിഭ്രാന്തരായി സുരക്ഷിതകേന്ദ്രങ്ങൾ തേടി ഓടിയത്. എന്നാൽ ഈ മുന്നറിയിപ്പ് ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തോട് കൂടിയാലോചിക്കാതെയാണ് നടത്തിയതെന്ന് വകുപ്പുമന്ത്രി കപിൽ സിബൽ കുറ്റപ്പെടുത്തി.
മറുപുറംഃ- ഇതിലും ഭേദം തവള കരഞ്ഞാൽ മഴപെയ്യും എന്നു പറയുന്ന നാട്ടിൻപുറത്തെ കാരണവൻമാരാ….വേണ്ട സമയത്ത് കിട്ടിയ മുന്നറിയിപ്പിനെ അരിയാസുണ്ട കളിക്കുന്നതുപോലെ തട്ടിക്കളിച്ച വീരന്മാരാണ് ഏതോ പിത്തക്കാടി ശാസ്‌ത്രജ്ഞന്മാർ തന്ന മുന്നറിയിപ്പിൽ കുടുങ്ങിയത്. സുനാമിക്ക് മുമ്പ് തിരയിലൂടെ കരയിലേക്ക് മത്തിമീൻ അടിഞ്ഞുകയറിയപ്പോൾതന്നെ പഴമക്കാർ പറഞ്ഞുവത്രെ കടൽദുരന്തം വരുന്നുണ്ടെന്ന്. ഇതിലൊക്കെ തന്നെ വിശ്വസിക്കാം….അല്ലാതെ മഴ പെയ്യാനും പെയ്യാതിരിക്കാനും എന്നു പറയുന്ന ആളുകളെ എങ്ങിനെ നമ്പാനാണ്?
Generated from archived content: news1_dec31.html