ദുരിതാശ്വാസകേന്ദ്രത്തിൽ രാഷ്‌ട്രീയംഃ വി.എസിനെ ജനം തടഞ്ഞു

കായംകുളം പുല്ലുകുളങ്ങര മാടമ്പിൽ സുനാമി ദുരിതാശ്വാസ കേന്ദ്രത്തിലെത്തി രാഷ്‌ട്രീയം പറഞ്ഞ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെ ജനം തടഞ്ഞു. ആളുകളുടെ പരാതി കേൾക്കെ ‘നിങ്ങൾ കോൺഗ്രസിനു തന്നെ കുത്തണം’ എന്ന്‌ പറഞ്ഞപ്പോഴാണ്‌ ഇടതുപക്ഷക്കാർ അടക്കമുളള ജനങ്ങൾ വി.എസ്സിനെതിരെ തിരിഞ്ഞത്‌. ക്യാമ്പിൽ രാഷ്‌ടീയം പറയാനായി ഒരാളും ഇങ്ങോട്ട്‌ വരേണ്ടയെന്നും ജനം വിളിച്ചു പറയുന്നുണ്ടായിരുന്നു.

മറുപുറംഃ- പ്രിയ സഖാവ്‌ കാരണവരേ, അവിടുന്നും ഇവിടുന്നുമൊക്കെയായി കുറച്ച്‌ ‘നല്ല പേര്‌’ താങ്കൾക്കുണ്ട്‌. പിന്നെ വായിലെ നാക്കിന്റെ മേന്മകൊണ്ട്‌ അത്‌ വെറുതെ ചവറ്റുകുട്ടയിലാക്കല്ലെ. സഖാവിന്റെ ആട്ടവും പാട്ടും കുണുങ്ങലും നീട്ടലുമൊക്കെ ജനം സഹിക്കും; പക്ഷെ അത്‌ അതിന്റെ സമയത്ത്‌ മാത്രം….അല്ലാതെ ആകെ കത്തിനില്‌ക്കുന്ന സമയത്ത്‌ കഥകളി കാട്ടാൻ നിന്നാൽ ജനം ചിലപ്പോൾ പ്രായമൊന്നും നോക്കുകേല്ല…എടുത്ത്‌ കടലിലെറിയും….സഖാവെ അതുകൊണ്ട്‌ നമുക്ക്‌ രാഷ്‌ട്രീയം നാളെ സംസാരിക്കാം….

Generated from archived content: news1_dec30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here