ജയേന്ദ്ര സരസ്വതിയുടെ അറസ്‌റ്റിനു പിന്നിൽ സോണിയഃ സിംഗാൾ

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുടെ അറസ്‌റ്റിനു പിന്നിൽ സോണിയാഗാന്ധിയുടെ കൈയുണ്ടെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ പ്രസിഡന്റ്‌ അശോക്‌ സിംഗാൾ ആരോപിച്ചു. അറസ്‌റ്റ്‌ ഒരു അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഫലമായാണ്‌ നടന്നത്‌. സോണിയയുടെ സമ്മർദ്ദത്തെ തുടർന്നാണ്‌ ജയലളിത അറസ്‌റ്റിന്‌ നിർദ്ദേശം നല്‌കിയതെന്നും സോണിയ സൂപ്പർ പ്രധാനമന്ത്രി ചമയുകയാണെന്നും സിംഗാൾ കുറ്റപ്പെടുത്തി.

മറുപുറംഃ- ഒക്കെ ശരിയാണ്‌ സിംഗാൾജി. ഒരിക്കൽ, ഒരുദിവസം സോണിയയെന്ന അന്താരാഷ്‌ട്ര ഗൂഢാലോചനക്കാരി കാഞ്ചീപുരം വഴി പോയപ്പോൾ, എതിരെവന്ന ജയേന്ദ്ര സരസ്വതി മാഡത്തിനെ കൊഞ്ഞനം കാണിക്കുകയും ഓം…ഹ്രീം എന്നീ ദുർമന്ത്രങ്ങൾ ഉരുവിടുകയും ചെയ്‌തു. ഇത്‌ സഹിക്കാതെ സോണിയാജി ഡൽഹിയിൽ പോയി കുറെനേരം കരയുകയും അതിനുശേഷം പെൺവർഗ്ഗത്തിൽപ്പെട്ട ജയലളിതയുടെ മുന്നിൽവന്ന്‌ സമ്മർദ്ദ രൂപേണ പരാതി പറയുകയും ചെയ്‌തു. പാവത്തിന്റെ കണ്ണുനീർ കണ്ട്‌ മനസ്സലിഞ്ഞ ജയാമ്മ ഉടൻതന്നെ സ്വാമിയെ പിടിച്ചുകെട്ടി കൊണ്ടുവരാൻ ഉത്തരവിടുകയും ചെയ്‌തു…. ഇങ്ങനെയല്ലേ സിംഗാൾജി സംഭവം നടന്നത്‌….കഷ്‌ടം.

പോയി വേറെ വല്ല പണിയും നോക്ക്‌ സിംഗാൾജി. കൂടെ നടക്കുന്ന കാവിക്കാരെ ഇതൊക്കെ പറഞ്ഞ്‌ പറ്റിക്കാം. എന്നാൽ ഇന്ത്യക്കാരെല്ലാം മണ്ടന്മാരാണെന്ന്‌ കരുതരുതേ…

Generated from archived content: news1_dec3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here