കുഞ്ഞാലിക്കുട്ടി രാജിക്കത്ത്‌ നല്‌കി

വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്‌​‍്‌ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട്‌ മുസ്ലീംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾക്ക്‌ കത്തുനല്‌കി. രാജിക്കത്ത്‌ പത്രസമ്മേളനത്തിൽ വായിക്കുകയും ചെയ്‌തു. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും മന്ത്രിപദവും ഒരുമിച്ച്‌ സഹിക്കാൻ കഴിയാത്തതിനാലാണ്‌ രാജിയെന്ന്‌ കത്തിൽ പറയുന്നു. ഐസ്‌ക്രീം പെൺവാണിഭക്കേസുമായി രാജിസന്നദ്ധതയ്‌ക്ക്‌ യാതൊരു ബന്ധവുമില്ലെന്നും കത്തിൽ പറയുന്നുണ്ട്‌.

മറുപുറംഃ- മന്ത്രിസ്ഥാനവും ജനറൽ സെക്രട്ടറിസ്ഥാനവും ഒന്നിച്ച്‌ വഹിച്ചുവഹിച്ച്‌ കുഞ്ഞാലീന്റെ നടുവൊടിഞ്ഞപ്പോഴാണ്‌, റജീനയുടെ പുതിയ അവതാരം വന്നത്‌. ദുരിതങ്ങളിൽ നിന്ന്‌ രക്ഷനേടാൻ കാത്തിരുന്ന കുഞ്ഞാലിക്കുട്ടിക്ക്‌ റജീനയുടെ മൊഴിയും മൊഴിമാറ്റവും ഉപകാരമായി. ഒന്നു രാജിവച്ചോട്ടെ…ഒന്നു രാജിവച്ചോട്ടെ എന്നുപറഞ്ഞ്‌ ഒരുപാട്‌ നാൾ ഈ പാവം അലഞ്ഞു. ഒടുവിൽ മകന്റെ നിക്കാഹും കഴിഞ്ഞ്‌, സുനാമിയുടെ ഞെട്ടലിനിടയിൽ പാവം ആരും അറിയാതെ രാജിവെയ്‌ക്കുകയായിരുന്നു….ദയവുചെയ്‌ത്‌ ഇനിയും മന്ത്രിസ്ഥാനം സഹിക്കാൻ ആവശ്യപ്പെട്ട്‌ ആരും ഈ വിനീതനെ നിർബന്ധിക്കരുതേ….

Generated from archived content: news1_dec29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here