മലയാള സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും ദിലീപും ലോബികൾ സൃഷ്‌ടിക്കുന്നുവെന്ന് സംവിധായകൻ വിനയൻ. രാഷ്‌ട്രീയത്തിലെപ്പോലെ സിനിമയിലും ഗ്രൂപ്പുകളിയുണ്ടെന്നും ലോബികൾ ഇല്ലെങ്കിൽ പലർക്കും പിടിച്ചു നില്‌ക്കാൻ കഴിയില്ലെന്നും വിനയൻ പറഞ്ഞു. സംസ്ഥാന കേരളോത്സവത്തിന്റെ ഉദ്‌ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ നിന്നും തന്നെ ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും വിനയൻ പറഞ്ഞു.
മറുപുറംഃ വിനയൻ സാറെന്താ ബാലവാടിയിൽ പഠിക്കുന്ന പിളേളരെപ്പോലെ സംസാരിക്കുന്നത്. ഇതൊന്നും അങ്ങേയ്‌ക്ക് നേരത്തെ അറിയില്ലെന്നുണ്ടോ…. കേരളത്തിൽ രാഷ്‌ട്രീയവും സിനിമയും ഏതാണ്ടൊരുപോലെയായിട്ട് കാലം കുറെയായി…. പാർട്ടീന്ന് പുറത്തായാൽ സിനിമയിൽ… രാജ്‌മോഹൻ ഉണ്ണിത്താൻ സാറിനെ നോക്ക്… ഇടിയ്‌ക്ക് ഇടി…. തുണിപറിച്ചോടലും ഉണ്ട്… ദേ, ഒടുവിൽ കിട്ടിയ വാർത്ത. ‘കെ.കെ.റോഡ്’ എന്ന സിനിമയിൽ സി.കെ. പത്‌മനാഭൻ മുഖ്യമന്ത്രിയായി അഭിനയിക്കുന്നു…. സിനിമയുടെ പൂജ നടക്കുന്നത് പുതുപ്പളളിയിലെ കുഞ്ഞൂഞ്ഞിന്റെ വീട്ടിൽ. പി.സി.ജോർജും, ടി.എൻ.പ്രതാപൻ എം.എൽ.എയുമൊക്കെയുണ്ട്. മന്ത്രി മുനീറാണത്രെ പാട്ടുകാരൻ….
സെക്‌സും വയലൻസുമായി കുഞ്ഞാലിക്കുട്ടി നേരത്തെതന്നെ രാഷ്‌ട്രീയലോകത്തെ കോരിത്തരിപ്പിച്ചിട്ടുണ്ടല്ലോ… തമ്മിൽ ഭേദം നടൻ ദേവനാണ്… സിനിമ നിർത്തി ടിയാൻ പുതിയ രാഷ്‌ട്രീയ പാർട്ടി ഉണ്ടാക്കിയല്ലോ… ജനത്തിനൊരു പ്രതീക്ഷ.
Generated from archived content: news1_dec28_05.html