തിരുവനന്തപുരത്ത്‌ വോട്ടു ചോർന്നു – ബി.ജെ.പി റിപ്പോർട്ട്‌

തിരുവനന്തപുരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടു ചോർന്നതായി പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ്‌ യോഗത്തിൽ ബി.ജെ.പി കേരളഘടകം സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശം. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ അഭിമാനാർഹമായ നേട്ടമാണ്‌ ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

മറുപുറംഃ സദ്യയിൽ പായസവും കറികളും മോശം, എന്നാൽ പഴം നന്നായിട്ടുണ്ട്‌ എന്നു പറയുന്നതുപോലെയാണ്‌ കാര്യം. പരസ്പരം തമ്മിൽത്തല്ലി ഇടതിനും വലതിനും വേണ്ടപോലെ സദ്യ വിളമ്പിയശേഷം വോട്ടു ചോർന്നു എന്നു പറയുന്നതിന്റെ അർത്ഥമെന്താണാവോ? വോട്ടു ചോർത്തി എന്നു പറയുന്നതല്ലേ നല്ലത്‌. അതും പാർട്ടിയിലെ കാര്യസ്ഥർ തന്നെ. ങാ, റിപ്പോർട്ടെങ്കിലും മേലോട്ട്‌ അയച്ചല്ലോ…. നാണം കെട്ടത്‌ പാവം പപ്പനാഭൻ മാത്രം… പാർട്ടിക്കുളളിൽ വെടിപൊട്ടിക്കുമ്പം ഇങ്ങനെതന്നെ പൊട്ടിക്കണം… മേലും കീഴും നോക്കരുത്‌.

Generated from archived content: news1_dec27_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English