സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം കൈപ്പറ്റിയ പതിനൊന്ന് എം.പി.മാരെ പാർലമെന്റ് പുറത്താക്കി. ഇതു സംബന്ധിച്ച പ്രമേയം രാജ്യസഭയിൽ ഡോക്‌ടർ കരൺസിംഗും ലോക്‌സഭയിൽ പ്രതിരോധ മന്ത്രി പ്രണബ് മുഖർജിയുമാണ് അവതരിപ്പിച്ചത്. എന്നാൽ ഈ പ്രമേയത്തിനെതിരായി ബി.ജെ.പിയും സഖ്യകക്ഷികളും എതിർപ്പ് പ്രകടിപ്പിച്ച് വാക്കൗട്ട് നടത്തി.
മറുപുറംഃ പറഞ്ഞിട്ടു കാര്യമില്ല, ആറ് എം.പിമാരല്ലേ ബി.ജെ.പിയുടെ പോക്കറ്റിൽ നിന്നും അഴിമതിയിലൂടെ തെറിച്ചു പോയത്. കോൺഗ്രസിന് ഒന്നേ നഷ്‌ടപ്പെട്ടുളളൂ. നട്‌വർ സിങ്ങിനെ പുറത്താക്കാൻ അഴിമതിയെന്ന ത്രിശൂലവും പിടിച്ച് ഭസ്‌മക്കാവടിയാടിയ ബി.ജെ.പിക്കാർക്ക് ഇവിടെ എന്തുപറ്റി….? ഒരു പാലമിടുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും വേണം… പതിനായിരത്തിനൊക്കെ അഴിമതി നടത്തുന്ന ഇവർ നല്ല അഴിമതിക്കാർക്കുപോലും നാണക്കേടാണ് ഉണ്ടാക്കിയത്… ബി.ജെ.പിക്കാർ അഴിമതി നടത്തുമ്പോൾ അതിനൊരു വിലയൊക്കെ വേണം…. പതിനായിരം രൂഭാക്ക് അഴിമതി നടത്തുന്നവനൊക്കെ പുറത്തുപോകട്ടെ നേതാക്കളേ….
Generated from archived content: news1_dec24_05.html