ഹർത്താലിനെതിരെ ഹസ്സന്റെ ഉപവാസം, പിന്തുണയുമായി ടി.പത്‌മനാഭൻ

ഹർത്താൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ മുൻമന്ത്രി എം.എം.ഹസ്സൻ 24 മണിക്കൂർ ഉപവാസം നടത്തി. ഉപവാസം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിച്ച പ്രശസ്ത എഴുത്തുകാരൻ ടി.പത്‌മനാഭൻ ഹർത്താലിനെതിരെ ശക്തമായി പ്രതികരിച്ചു. ഹർത്താലി​‍െൻയും ബന്ദിന്റെയും കാര്യത്തിൽ ബംഗാളിൽ നിന്നും വ്യത്യസ്തമായ നിലപാട്‌ കേരളത്തിൽ എടുക്കുന്നതിനെപ്പറ്റി സി.പി.എം നേതൃത്വം വിശദീകരിക്കണമെന്നും ടി.പത്‌മനാഭൻ പറഞ്ഞു.

മറുപുറംഃ ഹായ്‌ കഥയിലെ കാലഭൈരവൻ ആള്‌ കൊളളാല്ലോ….ഹർത്താലെന്നും ഹസ്സനെന്നും കേട്ടപ്പോൾ ഓടിയെത്തി പഹയൻ, ഷാളു പുതപ്പിച്ച്‌ ഉദ്‌ഘാടനവും ചെയ്‌തു. ഒപ്പം ബംഗാളിനെ നോക്കി ഇടതിനിട്ടൊരു വെടിയും വച്ചു. ഇത്രവരെ സംഗതി അടിപൊളി. പക്ഷെ ഒരു സംശയം, കിളിരൂരും, റജീനയും, രജനിയുമൊക്കെ കേരളത്തിനെ പൊളളിച്ചപ്പോൾ ഭൈരവൻ എവിടെയായിരുന്നു…. ഓ.. തണുപ്പുമാറ്റാൻ കമ്പിളിപ്പുതപ്പിനകത്തായിരുന്നു അല്ലേ….സാരമില്ല….കേരളം ക്ഷമിച്ചിരിക്കുന്നു. ഹർത്താലിനെ എതിർത്ത വീരനല്ലേ, ക്ഷമിക്കാതെ എങ്ങിനെയിരിക്കും.

Generated from archived content: news1_dec24.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here