കുഞ്ഞാലിക്കുട്ടി പ്രശ്‌നംഃ ഉമ്മൻചാണ്ടിയും തെന്നലയും തീരുമാനിക്കും

കുഞ്ഞാലിക്കുട്ടി പ്രശ്‌നത്തിൽ തീരുമാനമെടുക്കാൻ തിരുവനന്തപുരത്ത്‌ ചേർന്ന കെ.പി.സി.സി നിർവാഹകസമിതിയോഗം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും പ്രസിഡന്റ്‌ തെന്നല ബാലകൃഷ്‌ണപിളളയെയും ചുമതലപ്പെടുത്തി. തീരുമാനത്തിൽ പ്രതിഷേധിച്ച്‌ വി.എം.സുധീരൻ നിർവാഹകസമിതി അംഗത്വം രാജിവെച്ചിട്ടുണ്ട്‌. വയലാർ രവി അടക്കമുളള ചിലർ കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂല തീരുമാനമെടുത്തപ്പോൾ സുധീരനും, എം.പി.ഗംഗാധരനും യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ കെ.പി. അനിൽകുമാറും കുഞ്ഞാലിക്കുട്ടിയുടെ രാജി ശക്തമായി ആവശ്യപ്പെട്ടു.

മറുപുറംഃ- ഇത്‌ കളളന്‌ കഞ്ഞിവച്ചവനെ താക്കോലേല്പിച്ചതുപോലെയായി. പൂച്ച എങ്ങിനെ വീണാലും നാലുകാലിൽ തന്നെ. പ്രിയ സുധീരാ, കെ.പി.സി.സി ഓഫീസിൽ നിന്നും ഗാന്ധിജിയുടെ ചിത്രവുമെടുത്ത്‌ കാശിക്കു പോകാൻ നേരമായി. എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല്ല എന്ന മട്ടിലാണ്‌ നമ്മുടെ മുഖ്യൻ. ങാ… ഏതായാലും നാറി…. ഇനി നാറിക്കുളിച്ചു കയറാം….

Generated from archived content: news1_dec23.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here