പാർട്ടി അച്ചടക്കം ലംഘിച്ച ജനതാദൾ(എസ്) കേരളാഘടകം അധ്യക്ഷൻ എം.പി.വീരേന്ദ്രകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പുറത്താക്കി. പകരം നീലലോഹിതദാസൻ നാടാരെ കേരളഘടകത്തിന്റെ താത്‌കാലിക അധ്യക്ഷനാക്കി. എന്നാൽ ദേവഗൗഡ നടപടി അംഗീകരിക്കുന്നില്ലെന്ന് എം.പി.വീരേന്ദ്രകുമാർ വ്യക്തമാക്കി. എന്നാൽ വീരേന്ദ്രകുമാറിന്റെത് സ്ഥാനം കാക്കാനുളള അഭ്യാസമാണെന്ന് നീലലോഹിതദാസൻ നാടാർ കുറ്റപ്പെടുത്തി.
മറുപുറം ഃ കാര്യങ്ങളൊക്കെ എന്തെളുപ്പത്തിലാണ് നടക്കുന്നത്. ഗൗഡ വീരനെ പുറത്താക്കുമ്പോൾ, വീരൻ ഗൗഡയെ പുറത്താക്കുന്നു. വീരൻ പോയാൽ നീലൻ തന്നെ. ആകെ ഈ മഹാപ്രസ്ഥാനത്തിൽ നാലും മൂന്നും ഏഴു പേർ മാത്രമെ ഉളളതുകൊണ്ട് ജനത്തിന് കൺഫ്യൂഷനൊന്നുമില്ല. എന്തുപറഞ്ഞാലും ഗൗഡര് കാട്ടിയത് ഇത്തിരി കടന്ന കൈയ്യായിപ്പോയി. കേരള ഘടകം അധ്യക്ഷനായി ഏത് ചന്തപ്പിളേളര് വന്നാലും കുഴപ്പമില്ലായിരുന്നു. ഇത് രണ്ട് പെണ്ണുകേസിൽ പ്രതിയും, ഒന്നിൽ ശിക്ഷിക്കപ്പെടുകയും ചെയ്‌ത മഹാനാണല്ലോ നീലൻ. അതും ഉന്നത തലത്തിൽ. എന്തേ ഗൗഡരേ, ചേരേണ്ടത് ചേരേണ്ടിടത്തേ ചേരൂ എന്നുണ്ടോ ?
Generated from archived content: news1_dec22_06.html