തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാറ്റ്‌നയിലെ ഒരു ചേരി നിവാസികൾക്ക് ആർ.ജെ.ഡി നേതാവും, കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുഖ്യമന്ത്രി ലാലുപ്രസാദ് പണം വിതരണം ചെയ്‌തത് ജനാധിപത്യത്തിന് കളങ്കമാണെന്നും ഇത് ചരിത്രത്തിൽ ആദ്യസംഭവമാണെന്നും ബി.ജെ.പി നേതാക്കൾ പാർലമെന്റിൽ പറഞ്ഞു. ലാലു രാജിവയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇരുസഭകളും ബഹിഷ്‌കരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പാറ്റ്‌നയിൽ നടത്താനിരുന്ന ആർ.ജെ.ഡി റാലി മാറ്റിവച്ചതായി ലാലു അറിയിച്ചു.
മറുപുറംഃ- പ്രിയപ്പെട്ട ലാലൂ, പണം നേരിട്ട് കൊടുക്കുന്നതിനുപകരം പഴയ സാരിയോ കൗപീനമോ നല്‌കിയാൽ മതിയല്ലോ. അതാകുമ്പോൾ ജനത്തിന് ആവേശം കൂടും. തിക്കിലും തിരക്കിലും പെട്ട് മൂന്നാലുപേർ ചത്തോളും, സംഗതി കുശാൽ….ഇതാണ് ബി.ജെ.പി ലൈൻ… കാശ് നേരിട്ട് ജനത്തിന്റെ കൈയിൽ കൊടുക്കുകേല… ഇന്ത്യൻ ജനാധിപത്യം ഒരു മഹാസംഭവം തന്നെയല്ലേ വാജ്‌പേയ്‌ജീ….
Generated from archived content: news1_dec22.html
Click this button or press Ctrl+G to toggle between Malayalam and English