ഐസ്‌ക്രീം കേസ്‌ ഃ സർക്കാർ വാദം പൂർത്തിയായി

ഐസ്‌ക്രീം പാർലർ കേസിലെ സ്‌റ്റേ നീക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഹർജിയിൽ സർക്കാർ വാദം പൂർത്തിയായി. പേജുകൾ കീറിയ ശ്രീദേവിയുടെ ഡയറി ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതിന്റെ റിപ്പോർട്ട്‌ ഉണ്ടോ എന്ന്‌ കോടതി ചോദിച്ചപ്പോൾ, സർക്കാർ അഭിഭാഷകൻ പി.സി. ഐപ്പ്‌ ആദ്യം ഉണ്ട്‌ എന്നും പിന്നീട്‌ ഉണ്ടായിരിക്കാം എന്നും പറഞ്ഞത്‌ മറ്റ്‌ അഭിഭാഷകരിൽ ചിരി ഉയർത്തി. ഇപ്പോഴും കേസ്‌ ഡയറി പൂർണ്ണമായും കോടതിയിൽ സമർപ്പിച്ചിട്ടില്ല.

മറുപുറംഃ- ന്റെ പടച്ച തമ്പുരാനേ, പൂർത്തിയായത്‌ സർക്കാരിന്റ വാദമല്ല, പ്രതികൾക്കായുളള സർക്കാർ സഹായമാ. ചില കോടതിച്ചോദ്യങ്ങൾക്ക്‌ ഐപ്പുവക്കീൽ വായിൽ പിരിവെട്ടിയതുപോലെ ഇരുന്നത്‌ ആ മഹാൻ മണ്ടനായിട്ടൊന്നുമല്ല…. ഇച്ചിരി ബുദ്ധി കൂടിയതുകൊണ്ടാണ്‌. മൗനം വിദ്വാനു ഭൂഷണം എന്നു പറഞ്ഞതുപോലെ മൗനം ഐപ്പിന്റെ കീശക്ക്‌ ഭൂഷണം എന്നതാ സത്യമെന്ന്‌ തോന്നുന്നു.

Generated from archived content: news1_dec21.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here