പളളികളിൽ കച്ചവട മനഃസ്ഥിതിക്കാർ കുടിയേറി ഃ മന്ത്രി ബേബി

നിസ്വാർത്ഥമായ വിദ്യാഭ്യാസ പ്രവർത്തനമൊരുക്കിയ മിഷണറിമാരുടെ സംഭാവനകളെ അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്ന്‌ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി. പണമുണ്ടാക്കാനുളള മാർഗ്ഗം മാത്രമാണ്‌ വിദ്യാഭ്യാസപ്രവർത്തനമെന്ന്‌ ചിലർ കരുതുന്നു. പളളികളിൽ കുടിയേറിയിരുന്ന കച്ചവട മനഃസ്ഥിതിക്കാരെ ചാട്ടവാറിന്‌ അടിച്ചിറക്കിയ പാരമ്പര്യമാണ്‌ യേശുദേവന്റെതെന്ന്‌ ഇവർ മറക്കുകയാണ്‌. എറണാകുളം സി.എസ്‌.ഐ. ഇമ്മാനുവൽ പളളിയുടെ ശതവത്സര ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി എം.എ.ബേബി.

മറുപുറം ഃ ഏതായാലും പളളിയിൽ കയറിക്കൂടിയിരിക്കുന്ന ഭൂതപ്രേത പിശാചുക്കളെ ഒഴിവാക്കാൻ മന്ത്രി ബേബിസാർ കുരിശും ആനാംവെളളവുമായി ഇറങ്ങിയത്‌ നന്നായി. കച്ചവടം നടത്തിയാൽ കൈക്കാരനേയും കപ്യാരേയും മാത്രമല്ല പട്ടക്കാരനേയും ഓടിക്കണം. അവർക്ക്‌ തെമ്മാടിക്കുഴി തന്നെ ഒരുക്കണം……

ഇതുവരെ സംഗതി ഓക്കെ…..പക്ഷേ നമ്മുടെ പാർട്ടിയിലെന്താണപ്പാ നടക്കുന്നത്‌. വിപ്ലവം ഇന്നുവരും നാളെവരും എന്നൊക്കെ പറഞ്ഞ്‌ ആളെക്കൂട്ടിയിട്ട്‌, ഒടുവിൽ ചാനലായി, പാർട്ടി ഓഫീസ്‌ ഇ.സി.യായി, കാറായി, ബംഗ്ലാവായി., സഖാക്കളെ കണ്ടാലറിയാതെയായി. ഇത്‌ യേശുദേവന്റെ കാലമല്ല എന്നതുപോലെ, മാർക്സിന്റേയും അല്ലല്ലോ. ആണെങ്കിൽ ചാട്ടവാറെടുത്തേനെ.

Generated from archived content: news1_dec20_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here