ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിൽ തെളിവുണ്ടെങ്കിൽ മുൻമന്ത്രി കുഞ്ഞാലിക്കുട്ടിയെ വിചാരണക്കോടതിക്ക് പ്രതി ചേർക്കാമെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് കെ.അജിത നല്‌കിയ ഹർജിയിലാണ് കോടതി നടപടി. കുഞ്ഞാലിക്കുട്ടിയെ പ്രതി ചേർക്കണമെന്ന ആവശ്യം അനുയോജ്യമായ സമയത്ത് പരിഗണിക്കുമെന്ന് നേരത്തെ കേസിന്റെ വിചാരണ വേളയിൽ കോഴിക്കോട് അഡീ. അസി. സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു.
മറുപുറംഃ ങാ… ഏതാണ്ട് പ്രതി ചേർക്കാൻ സമയമായി കോടതീ… രജീനയടക്കം സാക്ഷികളിൽ തൊണ്ണൂറ് ശതമാനം പേരും ഇപ്പോൾ കൂറുമാറി തലകുത്തി നില്‌ക്കുകയാണ്. റെജീനയ്‌ക്കാണേൽ കാറും വീടും മൊബൈലുമൊക്കെയായി….ഇനി ആർക്കാ വിഷമം കെ. അജിതയ്‌ക്കോ… ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും ഈ കേസ് ഈ വഴിയേ പോകൂ… നമുക്ക് ചെയ്യുവാനുളളത് ഒന്നുമാത്രം, കേസവസാനിച്ച് കുഞ്ഞാലിക്കുട്ടിയും റജീനയുമൊക്കെ വിജയശ്രീലാളിതരായി വരുമ്പോൾ ആനയും അമ്പാരിയുമൊരുക്കി സ്വീകരിക്കാം… ആദരിക്കാം…. നമ്മുടെ നാട്ടിലെ കോടതികൾക്ക് ജയ് വിളിക്കാം…
Generated from archived content: news1_dec20_05.html
Click this button or press Ctrl+G to toggle between Malayalam and English