സുധാകരനും വിശ്വനാഥനും ഇടഞ്ഞു

മുൻ വനംവകുപ്പ്‌ മന്ത്രി കെ.സുധാകരനും ഇപ്പോഴത്തെ വനംമന്ത്രി കെ.പി. വിശ്വനാഥനും കോൺഗ്രസ്‌ നിയമസഭ പാർട്ടിയോഗത്തിൽ വച്ച്‌ ഇടഞ്ഞു. മുഷ്‌ടി ചുരുട്ടി വെല്ലുവിളിച്ചുകൊണ്ട്‌ ഒരു ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയ ഇരുവരേയും മറ്റുളളവർ ചേർന്ന്‌ തടയുകയായിരുന്നു. കെ.സുധാകരൻ മന്ത്രിയായിരിക്കെ വനം വകുപ്പിൽ നിയമിച്ച നൂറോളം വാച്ചർമാരെ കെ.പി.വിശ്വാനാഥൻ പിരിച്ചുവിട്ട നടപടിയിന്മേലാണ്‌ ഇരുവരും കയ്യാങ്കളിക്ക്‌ മുതിർന്നത്‌. ‘വാടാ’ ‘പോടാ’ വിളികളും ഇതിനിടെ ഉയർന്നു കേൾക്കാമായിരുന്നു.

മറുപുറംഃ- കിട്ടണമെങ്കിൽ ഇതുപോലെയുളള മന്ത്രിമാരെ വേണം കിട്ടാൻ…..ചന്തപ്പിളേളർ പോലും ഇവർക്കുമുന്നിൽ വട്ടപ്പൂജ്യം….പ്രിയപ്പെട്ട മുഖ്യമന്ത്രിയോട്‌ ഒരപേക്ഷ, കഴിയുമെങ്കിൽ ഈ സാധനങ്ങൾക്ക്‌ വടിവാൾ, കുറുവടി, മലപ്പുറം കത്തി, പെട്രോൾ ബോംബ്‌ എന്നീ അലങ്കാരവസ്‌തുക്കൾ നല്‌കണം…പരസ്പരം ഏറ്റുമുട്ടി ഒടുങ്ങട്ടെ, ജനങ്ങൾക്കും സമാധാനം അങ്ങേയ്‌ക്കും സമാധാനം…

Generated from archived content: news1_dec2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here