യൂദാസുകൾ ഇനി നിയമസഭ കാണില്ല ഃ മുരളീധരൻ

യൂദാസുകൾ ആരും തന്നെ അടുത്ത തവണ നിയമസഭ കാണില്ലെന്ന്‌ ഡി.ഐ.സി (കെ) പ്രസിഡന്റ്‌ കെ.മുരളീധരൻ പറഞ്ഞു. നവകേരള യാത്രയ്‌ക്ക്‌ അങ്കമാലിയിൽ നല്‌കിയ സ്വീകരണത്തിലാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുളള കോൺഗ്രസ്‌ പടവലങ്ങപോലെയാണ്‌ വളരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. നവകേരളയാത്ര തിരുവനന്തപുരത്ത്‌ എത്തുമ്പോൾ ചാണ്ടി കോൺഗ്രസ്‌ സി.എം.പി പോലത്തെ ചെറുപാർട്ടിയായി ചുരുങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുപുറംഃ അപ്പോ, മുരളീധരന്റെ കാര്യം തീർപ്പായി. കുറച്ചുനാൾ മുമ്പ്‌ പാർട്ടി രൂപീകരിക്കാൻ കൊച്ചിയിൽ അപ്പനും കൂട്ടുകാരും കൂടി വൻസമ്മേളനം നടത്തിയപ്പോൾ അങ്ങ്‌ തിരുവനന്തപുരത്ത്‌ ഒളിച്ചിരുന്ന്‌ ആ പരിപാടി പൊളിച്ചവനാ ഈ മഹാൻ. അന്ന്‌ കിട്ടിയത്‌ മന്ത്രിസ്ഥാനം. യൂദാസെന്നു പറഞ്ഞാൽ ഇങ്ങനെ വേണം. വേണ്ട സമയത്ത്‌ അപ്പനിരിക്കുന്ന കസേരയുടെ കാലുപോലും വെട്ടിക്കളയണം. ങാ.. ഈ നാക്കുളളതുകൊണ്ട്‌ ഭാഗ്യം. അല്ലേൽ വല്ല പട്ടിയും കടിച്ചുകൊണ്ട്‌ പോയേനെ.

Generated from archived content: news1_dec19_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here