നാനൂറ് കോടി രൂപയുടെ കെ.എസ്.ടി.പി. അഴിമതി കേസ്, ഐ.ജി. ടോമിൻ തച്ചങ്കരിയ്‌ക്കെതിരെയുളള അന്വേഷണം തുടങ്ങി നൂറോളം വിജിലൻസ് കേസുകളുടെ അന്വേഷണ ചുമതലയിൽ നിന്ന് അഡീഷണൽ ഡയറക്ടർ സിബി മാത്യുവിനെ ഒഴിവാക്കിക്കൊണ്ട് വിജിലൻസ് ഡയറക്ടർ ഉപേന്ദ്രവർമ്മ ഉത്തരവിറക്കി. ഉപേന്ദ്രവർമ്മയുടെ ഉത്തരവ് ടോമിൻ തച്ചങ്കരിയുമായുളള ചർച്ചയ്‌ക്കു ശേഷമാണെന്നാണ് റിപ്പോർട്ട്. അഞ്ച് സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് കെ.എസ്.ടി.പി. ഇടപാടിൽ വിജിലൻസ് അന്വേഷണം നേരിടുന്നത്. ഇതോടെ പല കേസുകളും അട്ടിമറിക്കപ്പെടും എന്ന ആരോപണം ഉയർന്നിട്ടുണ്ട്.
മറുപുറംഃ
വേലി തന്നെ വിളവു തിന്നുക എന്ന ചെറിയ പ്രയോഗമൊന്നും ഇതിനു ചേരില്ല. ഏതാണ്ട്, കൊച്ചി മഹാരാജ്യം മൂടോടെ പിഴുത് സായിപ്പിന് വിൽക്കാൻ തുനിഞ്ഞ പി.കെ.എൻ. കഥയിലെ കൊച്ചി പ്രധാനമന്ത്രി സർ ചാത്തുവിനു തുല്യമാണിവർ. ഗതികേടു കൊണ്ട് പറയുകയാണ് ഏമാന്മാരേ, എന്തുവേണമെങ്കിലും ചെയ്‌തുകൊളളൂ………പക്ഷേ ഇത്തിരി നേരും നെറിയും പൊട്ടുപൊടിയുമായെങ്കിലും അവശേഷിപ്പിച്ചേക്കണേ……… നിങ്ങളുടെ കാലം കഴിഞ്ഞാലും പുതുതായി വരുന്നവർക്കെങ്കിലും നന്നാവണമെന്നു തോന്നിയാൽ അതിനൊരു അവസരം വേണമല്ലോ…
Generated from archived content: news1_dec18_06.html