പാവപ്പെട്ടവർക്ക്‌ മൂന്നു രൂപ നിരക്കിൽ അരി നൽകാൻ യു.ഡി.എഫ്‌ ശുപാർശ

ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുളള കുടുംബങ്ങൾക്ക്‌ മാസം 25 കിലോ അരി മൂന്നു രൂപ നിരക്കിൽ നൽകാൻ യു.ഡി.എഫ്‌ ഉന്നത സമിതി സർക്കാരിനോട്‌ ശുപാർശ ചെയ്‌തു. പ്രതിമാസം 100 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക്‌ നിരക്കിൽ ഇളവ്‌ നൽകണമെന്നും നിർദ്ദേശമുയർന്നിട്ടുണ്ട്‌.

മറുപുറംഃ ഇനി നാടാറുമാസം കഴിഞ്ഞാൽ കാടഞ്ചുകൊല്ലം എന്ന്‌ മനസ്സിലായിട്ടാണാവോ ഈ വെകിളി പിടിച്ചോട്ടം. ആസനത്തിനു താഴെ കസേര ഇല്ലാതെയാകുമ്പോൾ കോൺഗ്രസുകാർ കാറ്റഴിച്ചു വിട്ട ബലൂണിനെപ്പോലെയാകുമെന്നത്‌ സത്യം. ഇനി ഒരവസാന വടംവലിയ്‌ക്കു കൂടിയുളള ശ്രമത്തിലാണ്‌. പക്ഷെ ഓന്തോടിയാൽ വേലിയോളം എന്നറിയാത്തവർ ആരാണ്‌ ഈ കേരളത്തിലുളളവർ… പ്രിയ യുഡിഎഫ്‌ സുഹൃത്തുക്കളേ; ആകെ ആറുമാസം മാത്രമാണ്‌ ബാക്കി… അത്‌ അരി കൊടുത്ത്‌ കളയല്ലേ….അരിയെത്തുംമുമ്പ്‌ ബാക്കി ചില്ലറ കൂടി ഒപ്പിക്കാൻ നോക്ക്‌…

Generated from archived content: news1_dec16_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here