വിശാല ഹിന്ദുഐക്യം കേരളരാഷ്‌ട്രീയത്തിൽ മാറ്റങ്ങളുണ്ടാക്കുംഃ ശ്രീധരൻപിളള

ഹിന്ദുസമുദായത്തിന്‌ നീതി ഉറപ്പാക്കാൻ എസ്‌.എൻ.ഡി.പി യോഗവും എൻ.എസ്‌.എസും യോജിച്ചെടുത്ത തീരുമാനങ്ങൾ കേരള രാഷട്രീയത്തിൽ ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരൻപിളള പറഞ്ഞു. ആദിവാസി മുതൽ നമ്പൂതിരിവരെയുളള ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേരളത്തിൽ മുസ്ലീംലീഗിന്റെ ആധിപത്യത്തിന്‌ തടയിടാനും ഇതുകൊണ്ട്‌ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ- വിശാല ഹിന്ദുഐക്യം കാലഘട്ടത്തിന്റെ ആവശ്യമല്ലെന്നും അത്‌ ബി.ജെ.പിയുടെ ആവശ്യമാണെന്നും മനസ്സിലാക്കാൻ ജനത്തിന്‌ പാഴൂർ പടിപ്പുരവരെ പോകേണ്ട കാര്യമില്ല ശ്രീധരൻപിളേള, പിന്നെ ആദിവാസി മുതൽ നമ്പൂതിരിവരെയുളള ഹിന്ദുഐക്യം എന്നത്‌ കപ്പലണ്ടി കച്ചവടക്കാരനും ആലുക്കാസ്‌ ജ്വല്ലറിക്കാരനും ചേർന്നുളള വ്യാപാരി വ്യവസായി കൂട്ടം പോലെയാ… ഇവിടെയെന്ത്‌ സമത്വ സുന്ദര അവസ്ഥ ഉണ്ടാകും പിളേള, പിന്നെ ഉണ്ടാകും ബി.ജെ.പിക്ക്‌ കുറെ എം.എൽ.എമാർ….സന്തോഷം.

Generated from archived content: news1_dec16.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here