മുറിച്ചതിന്റെ പത്തിരട്ടി മരങ്ങൾ നട്ടുപിടിപ്പിക്കണംഃ രാഷ്‌ട്രപതി

തന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാനടപടികളുടെ ഭാഗമായി മറൈൻ ഡ്രൈവിലെ തണൽ മരങ്ങൾ മുറിച്ചുമാറ്റിയ നടപടിയോട്‌ പ്രതികരിച്ചാണ്‌ മുറിച്ചതിന്റെ പത്തിരട്ടി മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന്‌ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൾകലാം എറണാകുളം ജില്ലാ കളക്‌ടർക്ക്‌ നിർദ്ദേശം നൽകിയത്‌. ഇതേ തുടർന്ന്‌ പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരോടും മരം മുറിക്കൽ കരാറുകാരോടും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ കളക്‌ടർ നിർദ്ദേശം നൽകി.

മറുപുറം ഃ നമുക്കെന്നും രാജാവിനേക്കാളും വലിയ രാജ്യഭക്തിയാണല്ലോ. കൈവെട്ടാൻ പറഞ്ഞാൽ തലവെട്ടികൊണ്ടുവരുന്ന സ്വഭാവം. കുറച്ചുനാൾ മുമ്പ്‌ പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ എന്തായിരുന്നു സുരക്ഷാകോലാഹലം. ഒടുവിൽ തിരുവനന്തപുരത്തെ ഏതോ പാണ്ടിപ്പറമ്പിലൂടെ പുള്ളിക്കാരനെ നാം നയിച്ചുകൊണ്ടുപോയില്ലേ……തല്ലുകൊണ്ടത്‌ ചെണ്ടയ്‌ക്കും കാശു മുഴുവൻ മാരാർക്കും എന്നപോലെ, തല്ലു കിട്ടിയത്‌ പാവം പ്രൈവറ്റ്‌ ഡ്രൈവർക്കും. ഏമാൻമാരെല്ലാം കേമൻമാരുമായി. രാഷ്‌ട്രപതി വരുന്നതുകൊണ്ട്‌ കൊച്ചിയിലെ കപ്പലൊക്കെ മുക്കികളയാതിരുന്നത്‌ ഭാഗ്യം……

Generated from archived content: news1_dec15_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English