സി.പി.എം ജില്ലാ സമ്മേളനങ്ങൾക്ക്‌ തുടക്കം

സി.പി.എം. ജില്ലാ സമ്മേളനങ്ങൾക്ക്‌ തുടക്കമായി. ആദ്യസമ്മേളനം മലപ്പുറത്ത്‌ ആരംഭിച്ചു. ജനുവരി 20ന്‌ എറണാകുളത്തായിരിക്കും അവസാന സമ്മേളനം. ഒട്ടേറെ ചർച്ചകൾ നടക്കുന്നതിൽ പലതും ചൂടേറിയതാകും. ഏരിയാ സമ്മേളനങ്ങളിൽ പലയിടത്തും ഗ്രൂപ്പിസം മറനീക്കി പുറത്തുവന്നിരുന്നു. ഇതിലെ പ്രതിഫലനവും ജില്ലാസമ്മേളനങ്ങളിൽ കണ്ടേക്കാം. കൂടാതെ പെൺവാണിഭക്കേസിലെ സി.പി.എം ഇടപെടലുകളെക്കുറിച്ച്‌ നടക്കുന്ന ചർച്ചകളും പാർട്ടിയെ വെട്ടിലാക്കിയേക്കും.

മറുപുറംഃ- ഐസ്‌ക്രീമും കിളിരൂരും കുഞ്ഞാലിക്കുട്ടിയേയും സാദാ വി.ഐ.പികളേയും വെറുതെ വിടും…. ഇനി അവ ചേക്കേറുന്നത്‌ സി.പി.എമ്മിലായിരിക്കും. കുഞ്ഞാലിക്കുട്ടിക്ക്‌ കഞ്ഞി വച്ചവനാര്‌, കിളിരൂരിലെ സഖാവ്‌ വി.വി.ഐ.പിയുടെ മുഖകമലം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെയുളള ഉത്സവചോദ്യങ്ങൾ ഉയരും….കോൺഗ്രസിന്‌ പ്രതീക്ഷയുണ്ട്‌ ഈ സമ്മേളനങ്ങളോടുകൂടി ചിലപ്പോൾ ജനങ്ങൾക്ക്‌ കോൺഗ്രസിനോടുളള വെറുപ്പ്‌ അലിഞ്ഞലിഞ്ഞില്ലാതെയാകും….കാരണം പിടിച്ചതിനേലും വലുതാണല്ലോ മാളത്തിലിരിക്കുന്നത്‌…. കാത്തിരുന്നു കാണാം അച്ചുവേട്ടന്റെയും വിജയേട്ടന്റെയുമൊക്കെ ലീലാവിലാസങ്ങൾ.

Generated from archived content: news1_dec15.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here