കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെട്ടാൽ സി.പി.എമ്മുകാരും ശിക്ഷിക്കപ്പെടുംഃ എം.വി.രാഘവൻ

കോഴിക്കോട്‌ ഐസ്‌ക്രീം പാർലർ കേസിൽ മന്ത്രി കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെട്ടാൽ പല സി.പി.എമ്മുകാരും ശിക്ഷിക്കപ്പെടുമെന്ന്‌ മന്ത്രി എം.വി.രാഘവൻ പറഞ്ഞു. ഐസ്‌ക്രീം കേസിൽ സി.പി.എം ഇരട്ടത്താപ്പുനയമാണ്‌ സ്വീകരിക്കുന്നതെന്നും രാഘവൻ പറഞ്ഞു.

മറുപുറംഃ- ഏതായാലും സംഭവം നടന്നെന്ന്‌ ആ തിരുവായിൽ നിന്നും മൊഴിഞ്ഞല്ലോ. ഇനി സഹമന്ത്രിയ്‌ക്കൊപ്പം ആരൊക്കെ വേണമെന്നുകൂടി തീരുമാനിച്ചാൽ മതി. ഈ മഹത്തായ കേസിൽ എല്ലാപാർട്ടികൾക്കും മതജാതി സംഘടനകൾക്കും പ്രതിയാകാനുളള അവസരം നല്‌കണം.

ചത്തത്‌ കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്നപോലെ കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെട്ടാൽ സി.പി.എമ്മുകാരും ശിക്ഷിക്കപ്പെടും എന്ന വിശ്വാസം ഇക്കാലത്ത്‌ ഏശുമോ പഴയ സഖാവേ…

Generated from archived content: news1_dec14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here