സംഘടന തിരഞ്ഞെടുപ്പ്‌ വേണം ഃ ഐ ഗ്രൂപ്പ്‌

കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ്‌ നടത്തുവാനുളള തീരുമാനത്തിൽനിന്നും പിറകോട്ടു പോകരുതെന്ന്‌ ഐഗ്രൂപ്പ്‌ പ്രതിനിധിസംഘം ഭരണാധികാരി എം. കൃഷ്‌ണസ്വാമിയെക്കണ്ട്‌ അഭ്യർത്ഥിച്ചു. കരുണാകരന്റെയും മുരളിയുടേയും നിർദ്ദേശപ്രകാരമായിരുന്നു ഐ ഗ്രൂപ്പ്‌ നേതാക്കൾ കൃഷ്‌ണസ്വാമിയെ സന്ദർശിച്ചത്‌. സംഘടന തിരഞ്ഞെടുപ്പ്‌ നടത്തണമെന്നത്‌ എല്ലാ കോൺഗ്രസ്‌ പ്രവർത്തകരുടെയും ആഗ്രഹമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

മറുപുറംഃ നിങ്ങൾ തിരഞ്ഞെടുപ്പ്‌ നടത്തുകയോ നടത്താതിരിക്കുകയോ വാലുകുത്തി ചാടുകയോ ചെയ്‌തോളൂ. അതിന്‌ ഞങ്ങൾക്കെന്തു ചേതം. കോൺഗ്രസുകാരുടെ ആഗ്രഹം പലതുമുണ്ടാകും. പക്ഷെ നാട്ടുകാർക്ക്‌ ഒരാഗ്രഹമുണ്ട്‌. ഈ ‘മഹത്തായ’ മന്ത്രിസഭ പിരിച്ചുവിട്ട്‌ ഒരു നിയമസഭാ തിരഞ്ഞെടുപ്പ്‌ നടത്താൻ പറ്റുമോ ‘ഐ’ക്കാരേ? പറ്റില്ല. സംഭവം രണ്ടുവഞ്ചിയിൽ കാലുവച്ചതുപോലെയാകും……

Generated from archived content: news1_dec13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here