ഇനി തീരുമാനം അനുഭവത്തെ അടിസ്ഥാനമാക്കി ഃ ജേക്കബ്‌

യുഡിഎഫിൽ നിന്നുളള അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേരളാ കോൺഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പിന്റെ ഇനിയുളള തീരുമാനമെന്ന്‌ പാർട്ടി ലീഡർ ടി.എം.ജേക്കബ്‌ പറഞ്ഞു. വളരെയധികം അപമാനം സഹിച്ചു. ഇനിയും തിക്താനുഭവം ഉണ്ടാവുകയാണെങ്കിൽ അത്‌ സഹിക്കുവാനാകില്ലെന്നും ജേക്കബ്‌ പറഞ്ഞു. അപമാനം സഹിച്ച്‌ മുന്നണിയിൽ തുടരേണ്ടതില്ലെന്ന്‌ പാർട്ടിയിലെ പല നേതാക്കളും അഭിപ്രായം പ്രകടിപ്പിച്ചു.

മറുപുറംഃ- ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമാക്കളിപ്പേര്‌ ഓർത്തിരുന്നാൽ നന്ന്‌. ഇല്ലത്തൂന്ന്‌ എറങ്ങേം ചെയ്‌തു അമ്മാത്ത്‌ എത്ത്യേതുമില്ല എന്ന ഗതിയാവരുതേ….പിന്നെ ചിലർക്ക്‌ ചിലയിടങ്ങളിൽ ആലുകിളിർത്താൽ അതും തണൽ എന്നമട്ടിൽ, ഇപ്പോഴും യുഡിഎഫിൽ തന്നെയാണല്ലോ. അതും ചില തെണ്ടിപ്പിളേളരെ ചെവിക്കുപിടിച്ച്‌ പുറത്തേയ്‌ക്കെറിയും പോലെ മന്ത്രിപ്പണി എടുത്തു കളഞ്ഞശേഷവും. കുരയ്‌ക്കാതെ കടിക്കൂ ജേക്കബേ….

Generated from archived content: news1_dec11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here