ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിൽനിന്നും മാധ്യമങ്ങളെ തടയാനുളള സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തളളി. മാധ്യമങ്ങളിൽ വരുന്നത് തലതിരിഞ്ഞ വാർത്തകളാണെന്നും അന്തിമ ഉത്തരവ് ഉണ്ടാകുംവരെ ഇതേക്കുറിച്ചുളള മാധ്യമറിപ്പോർട്ട് തടയണമെന്നുമായിരുന്നു സർക്കാരിനുവേണ്ടി ഈ കേസിൽ ഹാജരായ സ്‌റ്റേറ്റ് അറ്റോർണി പി.സി.ഐപ്പ് വാദിച്ചത്. കോടതിയുടെ നിലനില്പ് ജനവിശ്വാസത്തിന്മേലാണെന്നുളള പ്രതിഭാഗത്തുതന്നെയുളള അഡ്വ. കെ.രാംകുമാറിന്റെ വാദം അംഗീകരിച്ച കോടതി റിപ്പോർട്ടിനുമേലുളള വിലക്ക് ഹർജിയിലെ പരാമർശങ്ങൾക്കുമാത്രമാണെന്ന് പറഞ്ഞു.
മറുപുറംഃ- ഉപ്പുതിന്നേം വേണം വെളളം കുടിക്കാനും വയ്യ. ഇതെന്ത് ഇടപാടാണ് ഐപ്പുസാറേ. കോടതിയിൽ നടക്കുന്നത് പെണ്ണുപിടുത്തമോ വൃത്തികേടോ അല്ലല്ലോ. ജനം അറിയാൻ പാടില്ലാത്ത എന്തു പരിപാടിയാണ് സാറെ കോടതിമുറിയിൽ അരങ്ങേറുന്നത്? ഉപ്പുതിന്നവൻ വെളളം കുടിച്ചേ മതിയാകൂ. ചിലർ മഹാൻമാരാണെങ്കിലും അവർക്കുവേണ്ടി സ്‌റ്റേറ്റ് അറ്റോർണി ചെരുപ്പുനക്കുന്നത് ശരിയല്ല, കേട്ടോ…
Generated from archived content: news1_dec10.html