മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൽനിന്നും എഴുത്തച്ഛൻ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് സുകുമാർ അഴീക്കോട് പത്രസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ജയലിനുസമീപമുളള നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിലെ ഹോട്ടൽ ഉദ്‌ഘാടനം ചെയ്‌തത് ഉമ്മൻചാണ്ടിയായിരുന്നു. ഇതിൽനിന്നും പിൻവാങ്ങണമെന്നാവശ്യപ്പെട്ട് അഴീക്കോടും വി.ആർ.കൃഷ്‌ണയ്യരും മുഖ്യമന്ത്രിക്ക് കമ്പിസന്ദേശം അയച്ചിരുന്നു. അതിന് മറുപടി കിട്ടാതെ വന്നപ്പോൾ ഫോണിലും ബന്ധപ്പെട്ടിരുന്നു. എന്നാൽ എല്ലാം അവഗണിച്ച് മുഖ്യമന്ത്രി ഹോട്ടൽ ഉദ്‌ഘാടനം ചെയ്‌തു. മുൻപ് യു.ഡി.എഫ് കൺവീനറായിരിക്കെയാണ് ഉമ്മൻചാണ്ടി ഈ കെട്ടിടം ഉദ്‌ഘാടനം ചെയ്തത്. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നാണ് അഴീക്കോടും കൃഷ്‌ണയ്യരും പറഞ്ഞത്.
മറുപുറംഃ- കുഞ്ഞാലി, ആർ.എസ്.പി, മാധ്യമത്തല്ല് തുടങ്ങി ഒരുപാട് കൂരമ്പുകൾ ഇപ്പോൾതന്നെ ഉമ്മന്റെ നെഞ്ചിൽ കൊണ്ടിട്ടുണ്ട്. അതിനിടയിൽ അഴീക്കോടിന്റെ ബ്രഹ്‌മാസ്‌ത്രം കൂടിയായാൽ ഉമ്മൻ ഗതിമുട്ടും എന്നു കരുതിയാൽ തെറ്റി. ഓരോ അമ്പും ഉമ്മന് ആഭരണം. കഴുത്തോളം മുങ്ങിയവന് ഇനിയെന്തു നാണം. എഴുത്തച്ഛൻ പുരസ്‌കാരത്തിന്റെ ഒരുലക്ഷം രൂപ വെറുതെ കളയുന്നതെന്തിനാ അഴീക്കോടെ…. അത് ഉമ്മന്റെ കയ്യിൽനിന്നു വാങ്ങി ആ റജീനയ്‌ക്ക് കൊടുക്ക്….അങ്ങിനെയെങ്കിലും അതിയാന് നാണം വെയ്‌ക്കട്ടെ.
Generated from archived content: news1_dec1.html