കടമറ്റം പളളിയുടെ വാതിൽ തുറന്ന നിലയിൽ

കഴിഞ്ഞ ഏഴുവർഷമായി അടച്ചിട്ടിരുന്ന കടമറ്റം പളളിയുടെ വാതിലുകൾ തുറന്ന നിലയിൽ കണ്ടെത്തി. സംഭവമറിഞ്ഞ്‌ വിശ്വാസികൾ പളളിമുറ്റത്ത്‌ തടിച്ചുകൂടി. യാക്കോബായ വിഭാഗം വിശ്വാസികൾ പളളിയുടെ മുന്നിലും ഓർത്തഡോക്‌സ്‌ വിഭാഗം വിശ്വാസികൾ കാതോലിക്കേറ്റ്‌ സെന്ററിലുമാണ്‌ തടിച്ചുകൂടിയത്‌. പിന്നീടുണ്ടായ തർക്കത്തെ തുടർന്ന്‌ ആർ.ഡി.ഒ. സ്ഥലത്തെത്തി പുതിയ താഴിട്ട്‌ പളളി പൂട്ടുകയായിരുന്നു.

മറുപുറംഃ അങ്ങ്‌ പാതാളത്തിലേക്ക്‌ പോയ കടമറ്റത്ത്‌ കത്തനാർ ഇരുവിഭാഗങ്ങളുടെയും അവകാശതർക്കം കണ്ട്‌, തിരിച്ചുവന്ന്‌ ചെയ്ത പണിയാകും ഇത്‌. ഇതിന്റെ പേരിൽ എല്ലാവരും തമ്മിൽ തല്ലി ഒടുങ്ങി കർത്താവിന്‌ സമാധാനം കിട്ടട്ടെ എന്നായിരിക്കും പുളളിക്കാരന്റെ ആഗ്രഹം. എങ്കിലും കർത്താവെ വിശ്വാസികളുടെ താഴിട്ടു പൂട്ടിയുളള പരീക്ഷണം ഇത്തിരി കടുത്തതാണ്‌ അല്ലേ… പിശാചുപോലും തോറ്റുപോകും ഇവരുടെ മുന്നിൽ.

Generated from archived content: news1_aug_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here