ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനിൽ നിന്നും ദേശാഭിമാനി ഫണ്ടിലേയ്‌ക്ക് രണ്ടുകോടി രൂപ വാങ്ങിയ സംഭവത്തിൽ ദേശാഭിമാനിയുടെ ജനറൽ മാനേജരും പാർട്ടി കേന്ദ്രക്കമ്മറ്റി അംഗവുമായ ഇ.പി ജയരാജനെ കുറ്റവിമുക്തനാക്കി സി.പി.എം സംസ്ഥാന കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജയരാജന് ധാർമ്മിക ഉത്തരവാദിത്വം മാത്രമാണുള്ളത്. പണം നൽകിയ ആളെക്കുറിച്ച് വ്യക്തമായ ധാരണ ജയരാജന് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
മറുപുറം ഃ
‘പുനരവനൊടരുമയൊടു പൊരുവതിനു പാർത്ഥനും
പോരിൽ ശിഖണ്ഡിയെ മുമ്പിൽ നിർത്തീടിനാൻ“
ഏതാണ്ട് എഴുത്തച്ഛന്റെ മഹാഭാരതം പോലെയായി കാര്യങ്ങൾ. പാവം വേണുഗോപാൽ… സാരമില്ല… യുദ്ധം കഴിയുമ്പോൾ ചില്ലറ വല്ലതും തടയുമായിരിക്കും… അല്ലെങ്കിൽ യുദ്ധത്തിനിടെ വീരകൃത്യം പ്രാപിച്ചാൽ സ്വർഗലോകം ലഭ്യമാകും എന്നു കരുതി ആശ്വസിക്കുക…. രണ്ടുകോടി കൊടുത്തവന്റെ പേര് ജനറൽ മാനേജർക്ക് അറിയില്ലെന്നു പറഞ്ഞാൽ… ആദിശങ്കരന്റെ മിഥ്യാവാദം തന്നെ ശരണം.
Generated from archived content: news1_aug9_07.html