ആന്റണിയുടെ ശൈലിയിൽ മാറ്റമില്ലഃ പണിക്കർ

മുഖ്യമന്ത്രി എ.കെ.ആന്റണി ശൈലി മാറ്റിയെന്നത്‌ ശരിയല്ലെന്നും എൻ.എസ്‌.എസിന്റെ കാഴ്‌ചപ്പാടിൽ ആന്റണിക്ക്‌ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി പി.കെ.നാരായണപ്പണിക്കർ കുറ്റപ്പെടുത്തി. സർക്കാരിന്റെ വിദ്യാഭ്യാസനയത്തെ തുടക്കം മുതൽ എൻ.എസ്‌.എസ്‌ എതിർത്തതാണെന്നും ആ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും പണിക്കർ പറഞ്ഞു.

മറുപുറംഃ- അങ്ങോര്‌ ഇപ്പോഴും പഴയതുപോലെ തന്നെയാ പണിക്കരേ….ഒരു ചെറിയ മാറ്റത്തിന്‌ വേണ്ടി സാമാന്യം ഭേദപ്പെട്ട ഒരു വിഗ്ഗെങ്കിലും വയ്‌ക്കാമായിരുന്നു. ഇത്‌ കൂനിക്കൂടി, മുണ്ടും പൊത്തിപ്പിടിച്ച്‌, ‘വളരെ പൈശാചിക’മായി തന്നെയാണ്‌ ആന്റണിയുടെ പോക്ക്‌…..നേരയാക്കണം നമുക്ക്‌….രണ്ട്‌ ടീഷർട്ടും ജീൻസും ഒരു റൈബാൻ കണ്ണടയും വച്ചുകൊടുക്കണം….പിന്നെ പണിക്കർ സ്‌റ്റൈലിൽ ഒരു താടിയുമായിക്കോട്ടെ….

എന്തിനാ പണിക്കരേ വെറുതെയിങ്ങിനെ കരയുന്നത്‌….ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ലല്ലോ.

Generated from archived content: news1_aug9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here