വെള്ളാപ്പള്ളിയുടെ ഇഷ്ടത്തിനൊത്ത്‌ പ്രവർത്തിക്കില്ല ഃ സന്യാസിമാർ

വെള്ളാപ്പള്ളിയുടെ ഇഷ്ടത്തിനനുസരിച്ച്‌ പ്രവർത്തിക്കാൻ ശിവഗിരിയിലെ സന്യാസിസംഘം തയ്യാറല്ലെന്ന്‌ ശ്രീനാരായണ ധർമ്മ സംഘം ട്രസ്‌റ്റ്‌ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ട്രസ്‌റ്റ്‌ ഭരണത്തിൽ ഇടപെടാൻ എസ്‌.എൻ.ഡി.പി യോഗത്തിന്‌ യാതൊരു അധികാരവുമില്ല. സ്വന്തം വളർച്ചയ്‌ക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി ശിവഗിരിയിലെ സന്യാസിമാരെ കൂടി തന്റെ വരുതിയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നു ട്രസ്‌റ്റ്‌ ഭാരവാഹികൾ കുറ്റപ്പെടുത്തി.

മറുപുറം ഃ എല്ലാം ത്യജിച്ച്‌ ഓം നമോ നമഃശിവായ എന്നു മാത്രം പറഞ്ഞു ചടഞ്ഞു കൂടിയിരിക്കുന്ന സന്യാസിമാരെ ഇപ്പോൾ ഒരിടത്തും കാണാറില്ല നടേശൻ മുതലാളീ… ഒരു കരണത്തടിച്ചാൽ തിരിച്ച്‌ കൂമ്പിനിട്ട്‌ കുത്തുന്ന ആളുകളാണ്‌ നമ്മുടെയൊക്കെ സന്യാസ സംഘത്തിന്റെ തലപ്പത്തിരിക്കുന്നത്‌. പറഞ്ഞിട്ടു കാര്യമില്ല അളമുട്ടിയാൽ ചേരയും കടിക്കും. നമ്മുടെ കയ്യിലിരിപ്പാണേൽ പട്ടിയുടെ വായിൽ കോലിട്ട്‌ കുത്തുന്നതുപോലെയാണല്ലോ. ഇങ്ങിനെ ഇടയ്‌ക്കൊക്കെ നമ്മുടെ കൂട്ടരിൽ ഏറ്റവും സമാധാനപ്രിയരെന്ന്‌ വിളിക്കപ്പെടുന്നവരിൽ നിന്നും കിട്ടുന്നത്‌ നല്ലതാ… ചില രോഗങ്ങൾക്കുള്ള മരുന്നായി ഇത്‌ ഉപയോഗിക്കാം… മഴക്കാലം പെട്ടന്നു കഴിയും.. ഇനി ചൂടുകാലമല്ലേ വരുവാൻ പോകുന്നത്‌…

Generated from archived content: news1_aug7_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here