അക്രമികളെ പോലീസ്‌ അടിച്ചമർത്തണം ഃ ഹൈക്കോടതി

അക്രമികളെ അടിച്ചമർത്താൻ പോലീസ്‌ കർശന നടപടി സ്വീകരിക്കണമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്‌ നിർദ്ദേശിച്ചു. ആളുകളെ പേടിപ്പിച്ച്‌ കാര്യം സാധിക്കാമെന്ന ധാരണ വച്ചുപുലർത്താൻ അക്രമികളെയും ഗുണ്ടകളെയും അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. എറണാകുളം ജില്ലയിലെ ഒരു സ്വകാര്യബസ്‌ ഉടമ നല്‌കിയ ഹർജിയുടെ പശ്ചാത്തലത്തിലാണ്‌ ഹൈക്കോടതി ഇങ്ങനെ ആവശ്യപ്പെട്ടത്‌.

മറുപുറംഃ ഇതാരോടാണ്‌ പറയുന്നത്‌ നമ്മുടെ പോലീസിനോടോ…. സകല അക്രമികളുടെയും ഗുണ്ടകളുടെയും കളിക്കൂട്ടുകാരാണ്‌ നമ്മുടെ പോലീസ്‌. അതും വെറും കോൺസ്‌റ്റബിൾ പിളേളരല്ല മറിച്ച്‌ എസ്‌.പി, ഡി.വൈ.എസ്‌.പി എന്നീ നിലകളിലുളളവരാണ്‌ അക്രമികളുമായി അരിയാസുണ്ട കളിക്കുന്നത്‌. ഇതൊക്കെ കോടതി മുറിയിലിരുന്നു പറയാം, ഗുണ്ടകളെ സഹായിക്കുന്ന പോലീസിനെ ആര്‌ അടിച്ചമർത്തും എന്ന വേവലാതിയിലാണ്‌ നാട്ടുകാർ.

Generated from archived content: news1_aug6_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here