മദ്യഷാപ്പുകളും ബാറുകളും ഒന്നാം തീയതികളിൽ അടച്ചിടുന്ന സമ്പ്രദായം നിർത്തലാക്കാൻ മന്ത്രിസഭ ഉപസമിതിയോഗം ശുപാർശ ചെയ്തു. ടിന്നുകളിൽ അടച്ച കളള് വില്പന നടത്തണമെന്ന കെ.ടി.ഡി.സിയുടെ നിർദ്ദേശം പരിശോധിക്കാനും തീരുമാനിച്ചു.
മറുപുറംഃ- “എത്ര മനോഹരമാണീ കേരളം….മദ്യം വിളങ്ങുന്ന സുന്ദര കേരളം”…ഇക്കാര്യത്തിൽ മാത്രം നമ്മൾ ഭാഗ്യവാന്മാർ….മൂലവെട്ടി മുതൽ അങ്ങ് കൊമ്പത്തെ വിദേശീയൻ വരെ ഒറിജിനലും ഡ്യൂപ്പും കിട്ടുന്ന സ്ഥലം…. കർഷക-വിദ്യാർത്ഥി ആത്മഹത്യകളാൽ സമ്പന്നമായ കേരളം ഇതിലും പിന്നോട്ടു പോകരുത്….രണ്ടെണ്ണം അടിച്ച് ഫിറ്റായി കിടന്നാൽ മറ്റൊന്നും അറിയണ്ടല്ലോ…
Generated from archived content: news1_aug5.html