വെളളിയാഴ്‌ച മഞ്ചേശ്വരത്തുനിന്നും ആരംഭിക്കുന്ന കോൺഗ്രസിന്റെ ചൈതന്യയാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ കേരള രാഷ്‌ട്രീയത്തിൽ പുതിയ ധ്രുവീകരണം ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ ധ്രുവീകരണം മുന്നണിയിലും രാഷ്‌ട്രീയകക്ഷികളിലും ചലനമുണ്ടാക്കുമെന്നും രമേശ് പറഞ്ഞു.
മറുപുറംഃ ഈ സാധനമങ്ങ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കോൺഗ്രസിൽ പുതിയ ധ്രുവീകരണം ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു. ഇപ്പോഴെ ചില കോൺഗ്രസുകാർ വക്കത്തിനെപ്പോലുളളവരെ കാണുമ്പോൾ കാർക്കിച്ചു തുടങ്ങി…. ഇനി തുപ്പേണ്ട താമസം മാത്രമെയുളളൂ…. കേരളമെത്ര യാത്ര കണ്ടതാ… യാത്രകളെത്ര കേരളം കണ്ടതാ…
Generated from archived content: news1_aug4_o5.html