വിട്ടുപോയവരെയെല്ലാം കോൺഗ്രസ്സ്‌ തിരിച്ചെടുക്കണം ഃ കരുണാകരൻ

പലസമയങ്ങളിലായി കോൺഗ്രസ്‌ വിട്ടുപോയ മുതിർന്ന നേതാക്കളെ തിരികെ കൊണ്ടുവന്ന്‌ പാർട്ടി ശക്തമാക്കണമെന്ന്‌ കെ. കരുണാകരൻ കോൺഗ്രസ്‌ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടു. കോൺഗ്രസിലേയ്‌ക്ക്‌ തിരികെ പോകുന്നത്‌ അപരാധമായി താൻ കാണുന്നില്ലെന്നും രാജ്യത്തെ മുന്നോട്ട്‌ നയിക്കാൻ കെൽപ്പുള്ള ഏക പാർട്ടി കോൺഗ്രസാണെന്നും കരുണാകരൻ പറഞ്ഞു.

മറുപുറം ഃ “തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി കോൺഗ്രസ്‌ കൊതിക്കാറുണ്ടെന്നും…” എന്ന പാട്ടുപാടി ഒരു ക്യൂബാ മുകുന്ദനാകാനുള്ള യാതൊരു ലക്ഷണവും കാണുന്നില്ലല്ലോ കരുണാകരാ… അപ്പൻ വന്നാൽ മക്കളും കുറ്റിയും പറിച്ചെത്തുമെന്ന്‌ കോൺഗ്രസുകൾക്ക്‌ കൃത്യമായറിയാം… പെണ്ണുകെട്ടിയാൽ തല്ലിപ്പൊളികളായ നാലുപിള്ളേർ ഫ്രീ എന്ന രീതി ഏതായാലും അവർ പയറ്റില്ല. ഇനി പഴയ ‘മദാമ്മ’യുടെ മുന്നിൽ ചെന്ന്‌ ഭജഗോവിന്ദം പാടി മനസുമാറിയാൽ പണി പറ്റും….

Generated from archived content: news1_aug3_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here