കേരള കോൺഗ്രസ് സെക്കുലർ നേതാവ് പി.സി ജോർജ് എം.എൽ.എയെ എൽ.ഡി.എഫിൽ നിന്നും പുറത്താക്കി. പി.സി ജോർജ് ഇടതുപക്ഷത്തിന്റെ വക്താവായി നടക്കുകയും പ്രതിപക്ഷത്തിന്റെ ചുമതല നിർവഹിക്കുകയുമാണ് ചെയ്യുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. മന്ത്രി കുരുവിളയ്‌ക്കെതിരെ ഭൂമി ആരോപണം ഉയർത്തി കൊണ്ടുവന്നത് പി.സി ജോർജ് എം.എൽ.എ ആണ്.
മറുപുറം ഃ ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന പക്ഷക്കാരനാണ് പി.സി ജോർജ്. എൽ.ഡി.എഫിൽ നിന്നും പുറത്താക്കിയാലും പൂഞ്ഞാറിൽ നിന്നും പുറത്താക്കാൻ എൽ.ഡി.എഫിനെന്നല്ല സാക്ഷാൽ മാണിസാറിനു വരെ കഴിയില്ലെന്ന് പി.സിക്കറിയാം. പി.സിയുടെ ഇത്രവരെയുള്ള കളി വെറും കേരള കോൺഗ്രസുകളിലെ മാണി, ജോസഫുമാരോടായിരുന്നു. ഇനി സർവ്വ സ്വതന്ത്രനായ സ്ഥിതിക്ക് എൽ.ഡി.എഫിലെ വല്ല്യേട്ടന്മാരും കൊച്ചേട്ടന്മാരും ഒന്നു സൂക്ഷിക്കുന്നത് നല്ലത്. ഇനിയും രാജികൾ ഉണ്ടാകുമെന്ന് പി.സി ജോർജ് പറഞ്ഞു കഴിഞ്ഞു.
Generated from archived content: news1_aug31_07.html