ഏതു മതക്കാരനാണെങ്കിലും ഏതു പാർട്ടിക്കാരനാണെങ്കിലും മനുഷ്യൻ നന്നായാൽ നാടും വീടും നന്നാവുമെന്ന് ശ്രീനാരയണ ഗുരുദേവ സന്ദേശം അനുസ്‌മരിച്ച് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഗുരുവർഷം -150ന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആന്റണി.
മറുപുറംഃ- ശ്രീനാരായണഗുരു പറഞ്ഞിട്ട് കേൾക്കാത്ത കേമന്മാരാണ് നമ്മൾ മലയാളികൾ….ഭാഗ്യം ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവചനം എടുത്ത് പ്രയോഗിക്കാതിരുന്നത് ഭാഗ്യം….. വെളളാപ്പളളിക്ക് ചിലപ്പോഴത് പിടിച്ചില്ലെന്നിരിക്കും… ഒരു ജാതി എന്നത് ഈഴവരും ഒരു മതമെന്നത് ഹിന്ദുമതവും ഒരു ദൈവമെന്നത് പാവം ചില്ലുകൂട്ടിലെ ഗുരുവുമാണ് വെളളാപ്പളളിക്ക്…..ഇതൊക്കെ ഇനി കരുണാകരനും മക്കൾക്കുമെതിരെ പ്രയോഗിച്ച് രസിക്കാം.
Generated from archived content: news1_aug30.html