വിവാദ കോവളം കൊട്ടാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചു. സംസ്ഥാന നേതാക്കടക്കം പലർക്കും ക്രൂരമായ മർദ്ദനമേറ്റു. ലാത്തിച്ചാർജിനായി പാഞ്ഞടുത്ത പോലീസ്‌സേനയെ കണ്ട് കോവളത്തെത്തിയ വിദേശവിനോദ സഞ്ചാരികൾ വിരണ്ടോടി. ആദ്യം കോവളം പാലസ് ജംഗ്‌ഷനിലും പിന്നീട് കോവളം ജംഗ്‌ഷനിലുമാണ് കല്ലേറും ലാത്തിച്ചാർജും നടന്നത്.
മറുപുറംഃ- ‘ഗോഡ്‌സ് ഓൺ കൺട്രി’ ഇപ്പോൾ ‘ലാത്തിച്ചാർജ്‌സ് ഓൺ കൺട്രി’യായി മാറി….അല്ലേലും നമ്മുടെ ദൈവത്താന്മാർ നല്ല തല്ലുകൊളളികളും സമരക്കാരുമായിരുന്നു. ഒരു മഹായുദ്ധം തന്നെ നടത്തിയ ശ്രീകൃഷ്‌ണൻ, ബാലിയെ ഒളിയമ്പെയ്‌ത് കൊന്ന ശ്രീരാമൻ, വർത്തമാനം പറഞ്ഞുകൊണ്ടിരിക്കെ മൂന്നാംകണ്ണ് തുറന്ന് ഭസ്‌മമാക്കുന്ന പരമശിവൻ, കുടലുമാലയെടുക്കുന്ന കാളി….കേരളം ഗോഡ്‌സ് ഓൺ കൺട്രി തന്നെ. ഇതിനെയിനി ടൂറിസവുമായി ബന്ധപ്പെടുത്തിയാൽ മാത്രം മതി….നല്ല ലാത്തിച്ചാർജ്, കണ്ണീർവാതക പ്രയോഗം, കല്ലേറ് ആകാശത്തേക്കും ഭൂമിയിലേക്കുമുളള വെടിവെപ്പ്, വർഗ്ഗീയകലാപം ഇതൊക്കെ വിദേശിയർക്ക് സുഖപ്രദമായി കാണാൻ തിരുവനന്തപുരമടക്കമുളള സിറ്റികളിലും മാറാട് തുടങ്ങിയ പ്രധാനപ്രദേശങ്ങളിലും ഗ്യാലറികൾ സ്ഥാപിച്ചാൽ സർക്കാരിന് നല്ല വരുമാനമാകും.
Generated from archived content: news1_aug3.html
Click this button or press Ctrl+G to toggle between Malayalam and English