കോഴിക്കോട് പൗരാവലിയുടെ ആഭിമുഖ്യത്തിൽ പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിക്ക് നൽകിയ സ്വീകരണ ചടങ്ങിൽ മുസ്ലീം ലീഗ് – എൻ.ഡി.എഫ് നേതാക്കൾ വേദി പങ്കിട്ടു. ലീഗ് നേതാവ് അബ്ദുൾ വഹാബ് എം.പിയും എൻ.ഡി.എഫ് നേതാവ് നാസറുദ്ദീൻ എളമരവുമാണ് സ്വീകരണ സമ്മേളനം കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്‌ഘാടനം ചെയ്തു.
മറുപുറം ഃ പണ്ടത്തെ ചങ്കരൻ തെങ്ങിന്മേൽ തന്നെ… ഒരു മൂന്നാം മുന്നണിക്ക് കേരളത്തിൽ സാധ്യതയുണ്ടെന്ന് മഅ്ദനി മൂപ്പര് പറഞ്ഞുകഴിഞ്ഞു. മഅ്ദനിയെ ആനയിച്ചുകൊണ്ടുചെന്ന് ഇടതുപക്ഷ മന്ത്രിസഭയിലെ തലമൂത്ത മൂന്നാല് മന്ത്രി ആനകളെ അണിനിരത്തി നടത്തിയ സ്വീകരണം കണ്ട് എന്തൊക്കെ സ്വപ്നങ്ങളാണ് ചിലർ നെയ്തുകൂട്ടിയത്. ഇക്ക ഞമ്മന്റെ ആളാണെന്നും പറഞ്ഞ് എന്തൊരു പുകിലായിരുന്നു. നേരമൊന്ന് ഇരുണ്ടുവെളുത്തതേയുള്ളൂ, ഇക്ക അടുത്ത വഞ്ചിയിലേയ്‌ക്ക് ചാടിക്കയറി… മത്തൻ കുത്തിയാൽ കുമ്പളം മുളയ്‌ക്കുമോ…?
Generated from archived content: news1_aug2_07.html