ഞാനാണ്‌ തെറ്റുകാരൻ ഃ കുരുവിളയുടെ മകൻ

ഭൂമിയിടപാടിൽ തന്റെ പിതാവും മന്ത്രിയുമായ ടി.യു കുരുവിളയ്‌ക്ക്‌ പങ്കില്ലെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്‌ച വന്നിട്ടുണ്ടെങ്കിൽ തന്നെയാണ്‌ ശിക്ഷിക്കേണ്ടതെന്നും കുരുവിളയുടെ മകൻ എൽദോ കുരുവിള പറഞ്ഞു. ഈ ഭൂമിപോലും തന്റെ പിതാവ്‌ കണ്ടിട്ടില്ല. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട്‌ പൂർണവിവരങ്ങൾ നൽകാൻ താൻ തയ്യാറാണെന്നും എൽദോ പത്രപ്രവർത്തകരോട്‌ പറഞ്ഞു.

മറുപുറം ഃ യയാതിയ്‌ക്ക്‌ യൗവനം നൽകിയ പുത്രൻ പുരുവിന്റെ നേർപ്പതിപ്പാണോ ഈ എൽദോ. എങ്കിലും അപ്പനറിയാതെ ഈ കച്ചവടമൊക്കെ മകൻ നടത്തി കൂട്ടിയല്ലോ… പക്ഷെ ഭൂമി വാങ്ങിക്കാൻ വന്ന എബ്രഹാം മുതലാളി ഇതൊന്നുമല്ലല്ലോ പറയുന്നത്‌… മന്ത്രി ഷെവലിയർ കുരുവിള തന്നെ പച്ചിലകാട്ടി ആടിനെ മേയ്‌ക്കുന്നതുപോലെ രാജകുമാരി വില്ലേജിൽ എത്തിച്ചുവെന്നാണല്ലോ പുള്ളിയുടെ വാദം. ഏതായാലും മകന്റെ കോടികളുടെ ഭൂമിക്കച്ചവടം പോലും അറിയാതെ കുരുവിള മന്ത്രി എങ്ങിനെ കേരളത്തിലെ റോഡുകളിലെ കുഴികളുടെ അവസ്ഥ അറിയാനാണ്‌… പച്ചപ്പാവം… ജീവിച്ചു പൊയ്‌ക്കോട്ടെ…അല്ലേ…? വേലിയ്‌ക്ക്‌ വിളവു തിന്നാം എന്ന മുദ്രാവാക്യം ഉയർത്തികൊണ്ടാകട്ടെ ഇനി ഭൂമിയൊഴുപ്പിക്കൽ….

Generated from archived content: news1_aug25_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here