കേരളത്തിന്റെ സാമൂഹിക സാംസ്‌കാരികരംഗത്ത് ഏറെ മാറ്റം വരുത്തിയ നാടകങ്ങൾക്ക് ഈ മേഖലയിൽ സ്വാധീനം കുറഞ്ഞതായി സ്പീക്കർ തേറമ്പിൽ രാമകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. തൊടുപുഴയിൽ കേരള സംഗീത-നാടക അക്കാദമിയുടെ പ്രഫഷണൽ നാടകങ്ങൾക്കുളള അവാർഡ് വിതരണച്ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. പ്രൊഫഷണൽ നാടകങ്ങൾ വെറും സ്പോൺസേർഡ് നാടകങ്ങളായെന്നും സ്പീക്കർ പറഞ്ഞു.
മറുപുറംഃ എങ്ങിനെ കുറയാതിരിക്കും. ഇതിലും വലിയ നാടകങ്ങളല്ലേ കേരള രാഷ്‌ട്രീയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇനിയിപ്പോ നിയമസഭാ സമ്മേളനം ടിവിയിലൂടെ കാണിച്ചു തുടങ്ങിയതോടെ സിനിമാരംഗവും തഥൈവ ആകും. വലിയ സാമൂഹികപ്രശ്‌നം പറഞ്ഞാൽ കഞ്ഞികുടി മുട്ടുമെന്ന് നാടകക്കാർക്കറിയാം. ഒരു നാടക സമിതി തുടങ്ങി നോക്ക് സ്പീക്കറേ… നാടകത്തിൽ സിനിമാറ്റിക് ഡാൻഡുവരെ ചേർക്കും… ചൂരലിനടി കൊണ്ടിട്ട് നന്നാവാത്തവരാ നമ്മുടെ നാട്ടിലെ ചിലയാളുകൾ… പിന്നെയല്ലേ നാടകം.
Generated from archived content: news1_aug24_05.html