റവന്യൂരേഖകളിൽ മന്ത്രി കുരുവിളയുടെ ബന്ധുക്കൾ കൃത്രിമം കാട്ടി.

ആനയിറങ്കലിൽ മന്ത്രി ടി.യു കുരുവിളയുടെ മക്കളുടെ 50 ഏക്കർ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട റവന്യൂരേഖകളിൽ കൃത്രിമം നടന്നതായി ഇടുക്കി ജില്ലാ കളക്ടർ രാജു നാരായണസ്വാമി കണ്ടെത്തി. കളക്ടർ വിലക്കിയിട്ടും രാജകുമാരി വില്ലേജ്‌ ഓഫീസർ പോക്കുവരവ്‌ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്‌. കുരുവിള ഭൂമിയിടപാടിൽ തന്നെ വഞ്ചിച്ചു എന്നാരോപിച്ച്‌ കെ.ജി ഗ്രൂപ്പ്‌ ചെയർമാൻ കെ.ജി എബ്രഹാം ആരോപണം ഉയർത്തിയിട്ടുണ്ട്‌. മന്ത്രി കുരുവിള തന്റെ എട്ടുകോടി കൈക്കലാക്കാൻ ശ്രമിച്ചു എന്നാണ്‌ എബ്രഹാമിന്റെ ആരോപണം. മക്കൾ നടത്തിയ ഭൂമിയിടപാടിന്റെ പേരിൽ താൻ രാജിവയ്‌ക്കേണ്ടതില്ല എന്നാണ്‌ കുരുവിളയുടെ നിലപാട്‌. മക്കൾ എറണാകുളത്തും താൻ കോതമംഗലത്തുമാണ്‌ താമസമെന്നും കുരുവിള പറഞ്ഞു.

മറുപുറംഃ

നമ്മുടെ പാർട്ടിയുടെ ആശാൻ ആകാശ യാത്രയ്‌ക്കിടയിലാണ്‌ ഭൂമിയിലേക്ക്‌ പതിച്ചത്‌. കുരുവിള ശിഷ്യൻ ഭൂമിയിൽ നിന്നും പാതാളത്തിലേയ്‌ക്കും. പെണ്ണും മണ്ണും സൂക്ഷിച്ച്‌ കൈകകാര്യം ചെയ്യേണ്ട സാധനങ്ങളാണെന്ന്‌ ഇപ്പോഴെങ്കിലും എല്ലാവർക്കും മനസിലായാൽ നന്ന്‌. മക്കൾ എറണാകുളത്തും താൻ കോതമംഗലത്തുമായതിനാൽ ഈ ഇടപാടിൽ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്നു പറഞ്ഞത്‌ കലക്കി. എറണാകുളത്തു നിന്നും കോതമംഗലത്തെത്താൻ ഭൂമി രണ്ടു പ്രാവശ്യം ചുറ്റിക്കറങ്ങണമല്ലോ… ഏതായാലും വകയിലൊരു മക്കളാണ്‌ ഈ പണി ചെയ്തതെന്നു പറയാതിരുന്നത്‌ നന്നായി…

Generated from archived content: news1_aug23_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here