സാംസ്‌കാരിക പൈതൃകത്തിന്റെ കരുത്തോടെ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കിയാൽ 2020 ഓടെ ഭാരതം ആരെയും വെല്ലുന്ന വികസിത രാഷ്‌ട്രമായി തീരുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസമന്ത്രി വല്ലഭായി കതിരിയ.
ആലുവയിൽ ഭാരതീയ വിചാരകേന്ദ്രം നടത്തിയ ദിശാദർശന ശില്പശാല ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യക്കാരുടെ ബുദ്ധിയും പ്രാഗത്ഭ്യവും ഏതുരാജ്യത്തിന്റെ മാനവികശേഷിയോടും കിടപിടിക്കും. എന്നാൽ ദിശാബോധമില്ലായ്‌മയാണ് നമ്മൾ നേരിടുന്ന പ്രശ്‌നം. വേദങ്ങളും, ഉപനിഷത്തുക്കളും, പുരാണങ്ങളും മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ അക്ഷയഖനികളാണ്. മന്ത്രി പറഞ്ഞു.
മറുപുറംഃ- കതിരിയയ്‌ക്ക് ഇങ്ങനെയും ദൈവവിളിയുണ്ടാകുമോ. തൊട്ടാൽ പൊന്നാകുന്ന സത്യമല്ലയോ അങ്ങുന്ന് അരുളിചെയ്തത്. 2020-ൽ അണ്ഡഃകടാഹം മുഴുവൻ കീഴ്‌മേൽ മറിഞ്ഞാലും ഇക്കണക്കിന് ഭാരതം വികസിതരാഷ്‌ട്രം തന്നെയാകും. അതിന്റെ ലക്ഷണമൊക്കെ കാണിക്കുന്നുണ്ടല്ലോ ഭരിക്കുന്ന വീരന്മാർ… പളളി പൊളിക്കൽ, ദളിത് പീഢനം, ഗോവധ നിരോധനം, ഇപ്പോഴിങ്ങനെ…. നാളെ സതിയും മനുഷ്യബലിയും വന്നു കൂടായ്‌കയില്ല… ഈ രീതിയിൽ വികസിച്ചാൽ നമ്മുടെ കുറച്ചുപേരുടെ കഞ്ഞികുടി മുട്ടുകേലല്ലോ മന്ത്രിസാറേ…
Generated from archived content: news1_aug22.html
Click this button or press Ctrl+G to toggle between Malayalam and English