മന്ത്രി സുധാകരന്റെ ഭ്രാന്ത്‌ വായന കൂടിയതുമൂലം ഃ കെ. സുധാകരൻ

വായനകൊണ്ട്‌ ഭ്രാന്ത്‌ വർദ്ധിക്കുമെന്നതിന്റെ തെളിവാണ്‌ മന്ത്രി ജി. സുധാകരൻ നടത്തുന്ന ജല്പനങ്ങളെന്ന്‌ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുധാകരൻ. വായനകൊണ്ട്‌ വിവരവും വിവേകവും ഉണ്ടാകുമെന്ന്‌ കേട്ടിട്ടുണ്ടെങ്കിലും ഭ്രാന്ത്‌ കൂടുമെന്ന്‌ ഇപ്പോഴാണ്‌ അറിയുന്നത്‌. മാനസികനില തെറ്റിയ മന്ത്രി സുധാകരനെ ചികിത്സിക്കാൻ സി.പി.എമ്മും മുഖ്യമന്ത്രിയും തയ്യാറാകണമെന്നും അല്ലെങ്കിൽ പൊതുജന ശല്യത്തിന്റെ പേരിൽ നടപടിയെടുക്കാൻ ജനം കോടതികയറുമെന്നും കെ. സുധാകരൻ പറഞ്ഞു.

മറുപുറം ഃ വായനമൂലം ഭ്രാന്ത്‌ വരുമെന്ന്‌ അറിഞ്ഞതു മുതൽ കെ. സുധാകരൻ വർത്തമാന പത്രം വരെ തുറന്നു നോക്കാറില്ല. പിന്നെ വിശേഷങ്ങളൊക്കെ അറിയുന്നത്‌ ജി. സുധാകരൻ മന്ത്രി വല്ലതുമൊക്കെ വിളിച്ചുപറയുമ്പോഴാണ്‌. എങ്കിലും കെ. സുധാകരൻ എം.എൽ.എ, ചില ഭ്രാന്തന്മാർ ഉള്ളത്‌ നാടിനു നല്ലതാണ്‌. ഒരു നാറാണത്ത്‌ ഭ്രാന്തൻ കാരണം എത്രപേരുടെ ഉൾക്കണ്ണുകളാണ്‌ തുറന്നത്‌… പുസ്തകം വായിച്ച്‌ ഭ്രാന്ത്‌ വരാനും കുറച്ചു യോഗം വേണം… ഈ പ്രായത്തിലും ജി. സുധാകരന്റെ തലയിൽ അക്ഷരങ്ങൾ കയറുന്നുണ്ട്‌. നമ്മുടെ തലയിലോ… വായനകൊണ്ട്‌ ഒരു ഭ്രാന്തൻപോലും ആകാൻ കഴിയാത്ത കെ. സുധാകരന്റെ കാര്യം കഷ്ടം തന്നെ… തത്‌ക്കാലം ഒരു ചെമ്പരത്തിപ്പൂ ചെവിയിൽ വച്ച്‌ നടന്നുനോക്കൂ…

Generated from archived content: news1_aug21_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here