ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ഇന്ത്യൻ വെയ്‌റ്റ് ലിഫ്‌റ്റർ പ്രതിമാകുമാരി ഒളിമ്പിക്‌സിൽ നിന്നും പുറത്തായി. ഇവരെ അന്താരാഷ്‌ട്ര വെയ്‌റ്റ് ലിഫ്‌റ്റിംഗ് ഫെഡറേഷൻ ഗെയിംസിൽ നിന്നും സസ്‌പെന്റ് ചെയ്‌തു. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഉത്തേജകമരുന്ന് പരിശോധനയിൽ പിടിയിലാകുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ ഒഫിഷ്യലുകൾ വ്യക്തമായി പ്രതികരിച്ചിട്ടില്ല.
മറുപുറംഃ- അവിടെയും ഇവിടെയും തപ്പിയും തടഞ്ഞും ഒരു വെളളിമെഡൽ കിട്ടി ഒന്നു തലയുയർത്തി നില്‌ക്കുന്ന നേരമാണ് ‘പ്രതിമ’യുടെ ഉത്തേജക ചലനം. വലിയവായിൽ മെഡൽ കൊണ്ടുവന്നില്ലെങ്കിലും നാറ്റിക്കേണ്ടായിരുന്നു….പ്രതിമാകുമാരിയെ മാത്രം ശിക്ഷിച്ചാൽ പോരാ…മരുന്നു കൊടുത്ത ‘കൂടോത്ര’ക്കാരനേയും പിടികൂടണം…അല്ലെങ്കിൽ മന്തിന് മഞ്ഞപ്പിത്തത്തിന്റെ മരുന്നു കൊടുത്ത പോലെയാകും.
Generated from archived content: news1_aug20.html