തിരുവനന്തപുരം ജവഹർനഗറിലെ തന്റെ വസതിയായ അരാഫത്തിൽനിന്നും കരുണാകരൻ താമസം മാറ്റുന്നു. താമസത്തിനായി പുതിയ നാലു വീടുകൾ കണ്ടുവച്ചിട്ടുണ്ട്. ജ്യോതിഷവിധി പ്രകാരം ഇനി അരാഫത്തിലെ താമസം ഗുണകരമല്ലാത്തതാണ് മാറ്റത്തിന് കാരണമായതെന്ന് സൂചന. പുതിയ വീട് തിരഞ്ഞെടുക്കുന്നത് മകൾ പത്മജയുടെ നോട്ടത്തിലായിരിക്കും. എല്ലാവർക്കും വന്നുചേരുവാൻ സൗകര്യമുളള വീടായിരിക്കും പത്മജ തിരഞ്ഞെടുക്കുക.
മറുപുറംഃ “(ഗ്രൂപ്പ്) കളിവീടുറങ്ങിയല്ലോ….കളിവാക്കുറങ്ങിയല്ലോ….” എന്തൊക്കെ അഭ്യാസങ്ങളാണ് അരാഫത്തിൽ നടന്നിരുന്നത്….ആൾക്കൂട്ടം, വെടിക്കെട്ട്, കാലുതിരുമൽ, തൊഴുത്തിൽകുത്ത്….ഒടുവിൽ ആളും അർത്ഥവും നഷ്‌ടപ്പെട്ടപ്പോൾ അപ്പാപ്പനും മക്കളും തനിച്ചായി….പണ്ടൊക്കെ കുറ്റം ചെയ്‌താൽ ദൈവം അടുത്ത തലമുറയ്‌ക്കായിരിക്കും ശിക്ഷ വിധിക്കുക…. ഇപ്പോൾ ആധുനിക സാങ്കേതികവിദ്യ കാരണം ചടപടാന്നാണ് മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കയറ്റുന്നത്. ഇനിയിപ്പോ കാശിവരെ പോയ്‌വരികയാണ് ഉത്തമം.
Generated from archived content: news1_aug2.html