ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ നാലാം ദിവസത്തെ കളിയ്‌ക്കിടെ ഇംഗ്ലണ്ട് ക്യാപ്‌റ്റൻ മൈക്കൽ വോൺ ബാറ്റ് ചെയ്യുമ്പോൾ ബോധപൂർവ്വം അദ്ദേഹവുമായി കൂട്ടിയിടിച്ചതിന് ഇന്ത്യൻ താരം ശ്രീശാന്തിന് ഐ.സി.സി പിഴ ശിക്ഷ വിധിച്ചു. മാച്ച് ഫീയുടെ അൻപത് ശതമാനമാണ് പിഴ.
മറുപുറം ഃ കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും ചില ചന്തപ്പിള്ളേരെ കണ്ടുവളർന്ന ശ്രീശാന്ത് ഇതും ഇതിനപ്പുറവും ചെയ്യുമെന്ന് കരുതാം… പക്ഷെ സ്ഥലം തോപ്പുംപടിയോ തമ്മനമോ അല്ലല്ലോ ഇംഗ്ലണ്ടല്ലേ… ഇതിലും വലിയ ഏറുവീരന്മാർ ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുകയും പല കളികളിലും ചില പ്രതികരണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇതിത്തിരി കൂടുതലല്ലേ എന്നൊരു സംശയം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇങ്ങനെ തുള്ളാൻ പോയാൽ കാര്യം കഷ്ടമാകുമേ… ശരിക്കൊന്ന് ഇരുന്നിട്ടുപോരെ കാലുനീട്ടാൻ….
Generated from archived content: news1_aug1_07.html